ന്യൂഡൽഹി: രാജ്യത്ത് 67.65 കോടി കൊവിഡ് വാക്‌സിനുകൾ വിതരണം ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വെള്ളിയാഴ്‌ച മാത്രം 51,88,894 വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്‌തതെന്നും വെള്ളിയാഴ്‌ചത്തെ അവസാന മണിക്കൂറുകളിലെ കണക്കുകൾ കൂടി പുറത്തു വരുമ്പോൾ വാക്‌സിനേഷൻ സംഖ്യ ഇനിയും ഉയരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് 67.65 കോടി കൊവിഡ് വാക്‌സിനുകൾ വിതരണം ചെയ്‌തെന്ന് കേന്ദ്ര സർക്കാർ - covid vaccination news
വെള്ളിയാഴ്‌ച അവസാന മണിക്കൂറുകൾ പുറത്തു വരുമ്പോൾ ഈ കണക്ക് ഉയരുമെന്നും കേന്ദ്രആഭ്യന്തര മന്ത്രാലയം.
രാജ്യത്ത് 67.65 കോടി കൊവിഡ് വാക്‌സിനുകൾ വിതരണം ചെയ്‌തെന്ന് കേന്ദ്ര സർക്കാർ
മൂന്നാം കൊവിഡ് വാക്‌സിനേഷൻ യജ്ഞത്തിൽ 18 മുതൽ 44 വയസ് വരെ പ്രായപരിധിയിലുള്ളവരിൽ 26,66,03,686 പേർ ആദ്യ ഡോസും 3,20,41,597 പേർ രണ്ടാം ഡോസും സ്വീകരിച്ചെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. ഈ പ്രായപരിധിയിൽ പെടുന്നവരുടെ വാക്‌സിനേഷൻ കണക്ക് കൃത്യമായി പ്രതിദിനം വിശകലനം ചെയ്യുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
READ MORE:പത്ത് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ കൊവിഡ് വ്യാപന തോത് കുറയുമെന്ന് റിപ്പോര്‍ട്ട്