കേരളം

kerala

ETV Bharat / bharat

മോദിയുടെ 'മാസ്റ്റര്‍ സ്ട്രോക്ക്': 45 കോടി ജനങ്ങള്‍ക്ക് തൊഴില്‍ പ്രതീക്ഷ നഷ്‌ടപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി - രാഹുല്‍ ഗാന്ധി മോദിക്കെതിരെ

രാജ്യത്തെ തൊഴിലില്ലായ്‌മയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമര്‍ശനമാണ് രാഹുല്‍ നടത്തിയത്.

Rahul Gandhi on job  Rahul gandhi on unemployment  45 cr people lost hope of getting job due PM Modi  രാഹുല്‍ ഗാന്ധി തൊഴിലില്ലായ്‌മയില്‍  രാഹുല്‍ ഗാന്ധി മോദിക്കെതിരെ  രാഹുല്‍ ട്വീറ്റ്
മോദിയുടെ 'മാസ്റ്റര്‍ സ്ട്രോക്ക്' കാരണം 45 കോടി ജനങ്ങള്‍ക്ക് തൊഴില്‍ പ്രതീക്ഷ നഷ്‌ടപ്പെട്ടെന്ന് രാഹുല്‍

By

Published : Apr 26, 2022, 3:32 PM IST

ന്യൂഡല്‍ഹി:രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക് വർധനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. രാജ്യത്ത് 45 കോടി ജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന പ്രതീക്ഷ നരേന്ദ്ര മോദിയുടെ നയങ്ങള്‍ കാരണം ഇല്ലാതായെന്നും രാജ്യത്തെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രധാനമന്ത്രി ഉണ്ടാകുന്നതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു. ഇന്ത്യയില്‍ 45 കോടി ആളുകള്‍ തൊഴിലിനുവേണ്ടിയുള്ള അന്വേഷണം അവസാനിപ്പിച്ചു എന്ന വാര്‍ത്തയെ അടിസ്ഥാനപ്പെടുത്തിയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

മോദിയുടെ 'മാസ്റ്റര്‍ സ്ട്രോക്ക്' കാരണം 45 കോടി ജനങ്ങള്‍ക്ക് തൊഴില്‍ പ്രതീക്ഷ നഷ്‌ടപ്പെട്ടെന്ന് രാഹുല്‍

കഴിഞ്ഞ അഞ്ച് വര്‍ഷകാലം 2.1 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്‌ടപ്പെട്ടെന്ന കാര്യവും രാഹുല്‍ ഗാന്ധി ചൂണ്ടികാട്ടി. എല്ലാ വീടുകളിലും തൊഴിലില്ലായ്‌മ എന്നുള്ള മുദ്രാവാക്യമാണ് പുതിയ ഇന്ത്യയില്‍ ഉയരുന്നതെന്ന് പരിഹാസവും രാഹുല്‍ ഗാന്ധി നടത്തി.

ABOUT THE AUTHOR

...view details