ന്യൂഡൽഹി : കൊവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഇതുവരെ 420 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). അതിൽ 100 മരണവും രാജ്യ തലസ്ഥാനത്താണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിൽ കൊവിഡ് കേസുകളിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.
Also read: തെലങ്കാനയിൽ 50 കുപ്പി കൊവിഷീൽഡ് കാണാതായി
ബിഹാറിൽ 96 ഉം ഉത്തർപ്രദേശിൽ 41 ഉം ഗുജറാത്തിൽ 31, തെലങ്കാനയിൽ 20, പശ്ചിമ ബംഗാളിൽ 16, ഒഡീഷയിൽ 31ഉം ഡോക്ടർമാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയില്‍15 ഡോക്ടർമാർ കൊവിഡ് ബാധിച്ച് മരിച്ചു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,57,299 പുതിയ കൊവിഡ് കേസുകളും 4,194 മരണവും റിപ്പോർട്ട് ചെയ്തു. കൂടാതെ ആകെ 3,57,630 പേർ രാജ്യത്ത് രോഗമുക്തി നേടി. രാജ്യത്ത് നിലവിൽ 29,23,400 സജീവ കേസുകളാണുള്ളത്.