ന്യൂഡൽഹി: ഇന്ത്യയിൽ നവംബർ മാസത്തിൽ മാത്രം 13 വിഭാഗങ്ങളിലായി 16.2 മില്യൺ കണ്ടന്‍റുകൾക്കെതിരെ നടപടി സ്വീകരിച്ചെന്ന് മെറ്റ ( ഇൻസ്റ്റഗ്രാമിൽ മാത്രം 12 വിഭാഗങ്ങളിൽ 3.2 മില്യൺ കണ്ടന്‍റുകൾക്കെതിരെ നടപടിയെടുത്തെന്നാണ് പ്രതിമാസ റിപ്പോർട്ട്. ഇന്ത്യയിലെ പുതിയ ഐടി നിയമപ്രകാരമാണ് മെറ്റ വിവരങ്ങൾ പുറത്തുവിട്ടത്.
നവംബർ ഒന്ന് മുതൽ 30 വരെ ഫേസ്‌ബുക്കിൽ ഇന്ത്യന്‍ ഗ്രീവന്‍സ് മെക്കാനിസത്തിലൂടെ 519 പരാതികൾ ലഭിച്ചെന്നും 461 കേസുകളിൽ പ്രശ്‌ന പരിഹാരത്തിനുള്ള ടൂളുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.