കേരളം

kerala

ETV Bharat / bharat

മദ്യക്കുപ്പികൾ പിടിച്ചെടുത്ത് ഹരിയാന പൊലീസ് - ഇന്ത്യൻ നിർമിത ഫോറിൻ മദ്യം

ബിഹാറിലേക്കും ഉത്തർപ്രദേശിലേക്കും കടത്താൻ ശ്രമിച്ച 11,000ല്‍ അധികം മദ്യക്കുപ്പികളാണ് പിടിച്ചെടുത്തത്

11,000ലധികം മദ്യക്കുപ്പികൾ ഹരിയാന പൊലീസ് പിടിച്ചെടുത്തു
11,000ലധികം മദ്യക്കുപ്പികൾ ഹരിയാന പൊലീസ് പിടിച്ചെടുത്തു

By

Published : Apr 27, 2021, 5:48 PM IST

ചണ്ഡീഗഢ്: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ബിഹാറിലേക്കും ഉത്തർപ്രദേശിലേക്കും കടത്താൻ ശ്രമിച്ച 11,000ലധികം മദ്യക്കുപ്പികൾ ഹരിയാന പൊലീസ് പിടിച്ചെടുത്തു.രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ റോഹ്തക് ജില്ലയിൽ ട്രക്കിൽ നിന്ന് 4,644 കുപ്പി ഇന്ത്യൻ നിർമിത ഫോറിൻ മദ്യം പൊലീസ് കണ്ടെടുത്തു. ഉരുളക്കിഴങ്ങ് ചിപ്സ് പാക്കറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം എന്ന് പൊലീസ് പറഞ്ഞു. മദ്യം റോഹ്തക്കിൽ നിന്ന് ബിഹാറിലേക്ക് കടത്താൻ ശ്രമിച്ച വാഹനത്തിന്‍റെ ഡ്രൈവർ സോനിപ്പട്ട് സ്വദേശി രാജ്ബീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മറ്റൊരു സംഭവത്തിൽ നുഹ് ജില്ലയിൽ ഉത്തർപ്രദേശ് രജിസ്ട്രേഷനുള്ള ട്രക്കിൽ നിന്ന് 6,372 ഇന്ത്യൻ നിർമിത ഫോറിൻ മദ്യക്കുപ്പികളും പൊലീസ് പിടിച്ചെടുത്തു. ഉത്തർപ്രദേശിലേക്ക് കടത്താൻ ശ്രമിച്ച മദ്യക്കുപ്പികളായിരുന്നു ഇവ.നുഹ് സ്വദേശികളായ ട്രക്ക് ഡ്രൈവർ ഷോകീൻ ഖാൻ, കൂട്ടാളിയായ ഹൈദർ അലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ABOUT THE AUTHOR

...view details