ന്യൂഡൽഹി: ബിഹാറിൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ 1100ഓളം പേർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ശേഖരിച്ച കണക്കുകൾ. സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി 371 സ്‌ത്രീകൾ ഉൾപ്പെടെ 3,733 പേർ മത്സരിച്ച തെരഞ്ഞെടുപ്പിൽ 1157 പേർക്കാണ് ക്രിമിനൽ പശ്ചാത്തലം കണ്ടെത്തിയത്. തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളായി ക്രിമിനൽ പശ്ചാത്തലമുള്ളവരെ തെരഞ്ഞെടുക്കാനുള്ള കാരണം ബോധിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്‌ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടിരുന്നു. ഈ വർഷം ഫെബ്രുവരിയിലുണ്ടായ സുപ്രീംകോടതിയുടെ നിർദേശത്തെത്തുടർന്നായിരുന്നു തീരുമാനം.
ബിഹാർ ക്രിമിനൽ പശ്ചാത്തലമുള്ള 1100ഓളം സ്ഥാനാർഥികൾ
മൂന്ന് ഘട്ടങ്ങളായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടന്നത്. നവംബർ പത്തിനാണ് ബിഹാറിലെ വോട്ടെണ്ണൽ.
ബിഹാർ തെരഞ്ഞെടുപ്പിൽ ക്രിമിനൽ പശ്ചാത്തലമുള്ള 1100ഓളം സ്ഥാനാർഥികൾ
നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്‌ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളുടെ വിശദാംശങ്ങൾ പാർട്ടികൾ പരസ്യപ്പെടുത്തിയ ആദ്യത്തെ മുഴുനീള വോട്ടെടുപ്പായിരുന്നു ഇത്. തെരഞ്ഞെടുപ്പ് സമയത്ത് ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികളുടെ വിവരങ്ങൾ ടിവിയിലും പത്രങ്ങളിലും മൂന്ന് തവണയെങ്കിലും പരസ്യപ്പെടുത്തണമെന്ന് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.