ചണ്ഡിഗഡ്: ജനുവരി 26ന് ചെങ്കോട്ടയിൽ നടന്ന സംഭവത്തിന് ശേഷം പ്രതിഷേധിച്ച നൂറിലധികം കർഷകരെ കാണാതായെന്ന് പഞ്ചാബ് ഹ്യൂമണ്‍ റൈറ്റ്സ് ഓർഗനൈസേഷൻ(പിഎച്ച്ആർഒ). 18 കർഷകരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും അവശേഷിക്കുന്ന കർഷകരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കാണാതായ കർഷകരെക്കുറിച്ചുള്ള പരാതി സ്ഥിരമായി ലഭിക്കുന്നുണ്ടെന്ന് ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്‍റ് ബൽബീർ സിംഗ് രാജേവാൾ അറിയിച്ചു. കാണാതായവരുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ശിരോമണി അകാലിദൾ നേതാവും മുൻ മന്ത്രിയുമായ ബിക്രം സിംഗ് മജിതിയ പറഞ്ഞു. ആവശ്യമുള്ളവർക്ക് നിയമസഹായം നൽകുമെന്നും ശിരോമണി അകാലിദൾ അറിയിച്ചിട്ടുണ്ട്.
ഡൽഹിയിൽ പ്രതിഷേധിച്ച നൂറിലധികം കർഷകരെ കാണാതായെന്ന് പിഎച്ച്ആർഒ - Punjab Human Rights Organisation
18 കർഷകരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും അവശേഷിക്കുന്ന കർഷകരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പഞ്ചാബ് ഹ്യൂമണ്‍ റൈറ്റ്സ് ഓർഗനൈസേഷൻ(പിഎച്ച്ആർഒ).
ഡൽഹിയിൽ പ്രതിഷേധിച്ച നൂറിലധികം കർഷകരെ കാണാതായെന്ന് പിഎച്ച്ആർഒ
മൊഗയിൽ നിന്ന് കാണാതായ 11 യുവാക്കൾ തിഹാർ ജയിലിലുണ്ടെന്ന വിവരം ലഭിച്ചതായി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് മഞ്ജിന്ദർ സിംഗ് സിർസ ഒരു വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ഡൽഹി ജോയിന്‍റ് പൊലീസ് കമ്മീഷണറുമായി സംസാരിച്ചാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം അറിയിച്ചു. 400 ഓളം ചെറുപ്പക്കാരെ അനധികൃതമായി പൊലീസ് കസ്റ്റഡിയിലാണെന്നും അതിൽ 15 പേർക്കെതിരെ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളതെന്നും സോഷ്യൽ ആക്ടിവിസ്റ്റ് സരബ്‌ജിത് സിംഗ് ആരോപിച്ചു.