ബെംഗളുരു: സംസ്ഥാനത്ത് കുറ്റകൃത്യ രേഖയിലുള്ള 100ലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടകയിൽ നടക്കുന്ന ബന്ദിനെ തുടർന്നാണ് നടപടി. മറാത്ത വികസന അതോറിറ്റി രൂപീകരിച്ച് 50 കോടി രൂപ അനുവദിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരെയാണ് കർണാടകയിൽ ഇന്ന് ബന്ദ് നടക്കുന്നത്. വടൽ നാഗരാജ് ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള കന്നഡ അനുകൂല സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്‌തത്.
കർണാടക ബന്ദ്; 100ഓളം പേര്‍ കരുതല്‍ തടങ്കലില്‍ - കന്നഡ അനുകൂല സംഘടനകൾ
മറാത്ത വികസന അതോറിറ്റി രൂപീകരിച്ച് 50 കോടി രൂപ അനുവദിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരെയാണ് ബന്ദ് ആഹ്വാനം ചെയ്‌തത്.
![കർണാടക ബന്ദ്; 100ഓളം പേര്‍ കരുതല്‍ തടങ്കലില്‍ Karnataka bandh history-sheeters detained ahead of bandh Chief Minister B S Yediyurappa pro-Kannada organisations Vatal Nagraj group കർണാടക ബന്ദ് ബി. എസ് യെദ്യൂരപ്പ കന്നഡ അനുകൂല സംഘടനകൾ വടൽ നാഗരാജ് ഗ്രൂപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9770006-301-9770006-1607149674343.jpg)
കർണാകട ബന്ദ്; 100ഓളം ക്രിമിനലുകളെ കസ്റ്റഡിയിലെടുത്തു
ബന്ദിൽ നിന്ന് പിന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ഇന്നലെ സംഘടനകളോട് ആവശ്യപ്പെട്ടിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഒരുമിച്ച് കൊണ്ടുപോകാനാണ് താൻ ശ്രമിക്കുന്നതെന്ന് യെദ്യൂരപ്പ പറഞ്ഞു. സർക്കാർ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ബസ് സർവീസുകൾ, മെട്രോ സർവീസുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്.
Last Updated : Dec 5, 2020, 3:09 PM IST