ഓവല്‍: ഇന്ത്യയ്ക്ക് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇംഗ്ലണ്ട് പൊരുതുന്നു. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയെ 191 റൺസിന് ഓൾഔട്ടാക്കിയ ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല.
ഇന്നലെ മൂന്ന് വിക്കറ്റുകൾ അതിവേഗം നഷ്ടമായ ഇംഗ്ലണ്ടിന് ഇന്ന് മത്സരം ആരംഭിച്ചപ്പോൾ തന്നെ രണ്ട് വിക്കറ്റുകൾ കൂടി നഷ്‌ടമായി. ഇന്നലെ റോറി ബേൺസ് ( 5), ഹസീബ് ഹമീദ്( 0), ജോ റൂട്ട് (21) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇന്ന് ഡേവിഡ് മലൻ ( 31), ക്രെയിഗ് ഓവർടൺ (1) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി. രണ്ടാം ദിനം ആദ്യ സെഷൻ അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.
പിടിച്ചു നിർത്തിയത് പോപും ബെയർസ്റ്റോയും
ഇന്ത്യൻ ബൗളർമാർ രാവിലെ ആഞ്ഞടിച്ചപ്പോൾ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ കൂട്ടത്തകർച്ച ഉണ്ടാകാതെ പിടിച്ചു നിർത്തിയത് ഒലി പോപും ജോണി ബെയർസ്റ്റോയും ചേർന്നാണ്.
എറിഞ്ഞിടാൻ ഉമേഷും ബുംറയും