നൗഷേര: സൈനികര്‍ രാജ്യത്തിന്‍റെ സുരക്ഷ കവചങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ അതിർത്തികളിൽ സേവനമനുഷ്‌ഠിക്കുന്ന സൈനികരെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നത് സൈനികർ കാരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ALSO READ:ഹരിത നേതാക്കളുടെ പരാതി; പി.കെ നവാസിനെതിരെ കുറ്റപത്രം സമർപ്പിച്ചു
നമ്മുടെ സൈനികർ ഭാരതാംബയുടെ സുരക്ഷ കവചാണ്. അവര്‍ കാരണമാണ് നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് സമാധാനത്തോടെ ഉറങ്ങാനും ഉത്സവങ്ങളിൽ സന്തോഷിക്കാനും കഴിയുന്നത് എന്നും ജമ്മു കശ്‌മീരിലെ നൗഷേരയിൽ സൈനികരെ അഭിസംബോധന ചെയ്‌ത് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
'ഞങ്ങളുടെ അതിർത്തി കാക്കുന്ന സൈനികർക്കൊപ്പമാണ് ഞാൻ ഓരോ ദീപാവലിയും ചെലവഴിച്ചത്. ഇന്ന് നമ്മുടെ സൈനികർക്കായി കോടിക്കണക്കിന് ഇന്ത്യക്കാരുടെ അനുഗ്രഹം ഞാൻ എന്നോടൊപ്പം കൊണ്ടുവന്നിരിക്കുന്നു' എന്നും സൈനികരോടായി അദ്ദേഹം പറഞ്ഞു.
ALSO READ:കേരളം ഇന്ധന നികുതി കുറച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം; കെ സുരേന്ദ്രൻ
സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന തന്‍റെ പതിവ് ഇത്തവണയും പ്രധാനമന്ത്രി തുടർന്നു. മിനിമം സുരക്ഷ ക്രമീകരണങ്ങളോടെയാണ് അദ്ദേഹം ഇന്ന് ഡൽഹിയിൽ നിന്ന് നൗഷേരയിലേക്ക് പുറപ്പെട്ടത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ പ്രധാനമന്ത്രി മോദി ദീപാവലി ദിനത്തിൽ സൈനികരെ സന്ദർശിക്കുന്നത് പതിവാണ്.