ബെംഗളൂരു: കൊവിഡ് മൂന്നാം തരംഗത്തെ തടയാൻ പരമാവധി ആളുകള്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍. അതിനായാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൂടാതെ കൊവിഡ് സുരക്ഷാനടപടികള്‍ അവഗണിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. കൊവിഡ് വാക്സിനേഷൻ എടുത്തില്ലെങ്കിൽ മൂന്നാമത്തെയോ നാലാമത്തെയോ തരംഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കുട്ടികൾക്കുള്ള വാക്സിൻ കണ്ടുപിടിക്കുന്നതിനായി പരീക്ഷണം നടക്കുകയാണ്. പ്രായമായവർക്കും ചെറുപ്പക്കാർക്കും വാക്സിനുകൾ നൽകുന്നുണ്ട്.
എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം; കര്‍ണാടക ആരോഗ്യമന്ത്രി - വാക്സിന്‍
1,250 ബ്ലാക്ക് ഫംഗസ് കേസുകൾ സംസ്ഥാനത്ത് ഉണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം; കര്‍ണാടക ആരോഗ്യമന്ത്രി
Read Also……….മൂന്നാംഘട്ട വാക്സിനേഷൻ സുഗമമാക്കും: കര്‍ണാടക ആരോഗ്യമന്ത്രി
സംസ്ഥാനങ്ങളുടെ ആവശ്യമനുസരിച്ച് കേന്ദ്രസർക്കാർ റെംഡിസിവിർ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരുന്ന് വിപണിയിൽ ലഭ്യമായതിനാൽ നേരിട്ട് വാങ്ങാൻ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നിർദ്ദേശം നൽകിയിരുന്നു. ബ്ലാക്ക് ഫംഗസ് ബാധിതരായ 1,250 കേസുകൾ സംസ്ഥാനത്ത് ഉണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 47 ശതമാനമായിരുന്നെങ്കിലും കഴിഞ്ഞ 15 ദിവസത്തിനിടെ ഇത് 14 മുതൽ 15 ശതമാനമായി കുറഞ്ഞിട്ടുണ്ട്.