ന്യൂഡൽഹി:കൊവിഡ് പകർച്ചവ്യാധിക്കെതിരായ രാജ്യത്തിന്‍റെ പോരാട്ടം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യന്‍ സായുധ സേന ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്‍റെ ട്വീറ്റിന് പിന്നാലെയാണ് മോദിയുടെ പരാമർശം. കൊവിഡിനെതിരെ പോരാടാൻ സായുധ സേനയെ ശാക്തീകരിക്കുന്നതിനും അവരുടെ ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും സാമ്പത്തിക അധികാരം നല്‍കുമെന്നായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്‍റെ പ്രസ്താവന.
മറ്റ് വിഭാഗങ്ങളെ പോലെ സായുധ സേനയും കൊവിഡിനെതിരെ പോരാടുകയാണ്. കരസേന, വ്യോമസേന, നാവികസേന, പ്രതിരോധ മന്ത്രാലയത്തിന്‍റെ മറ്റ് സംഘടനകൾ, ഡയറക്ടർ ജനറൽ ആർമ്ഡ് ഫോഴ്‌സ്, മെഡിക്കൽ സർവീസസ് (ഡിജി എ.എഫ്.എം.എസ്), പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡി.ആർ.ഡി.ഒ), ഓർഡനൻസ് ഫാക്ടറി ബോർഡ് (ഒ.എഫ്.ബി), പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ (ഡി.പി.എസ്.യു ), നാഷണൽ കേഡറ്റ് കോർപ്സ് (എൻസിസി), കന്‍റോൺമെന്‍റ് ബോർഡുകൾ എന്നിവ ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു. കൂടുതൽ ആരോഗ്യ വിദഗ്ധരെ അണിനിരത്തുക, സൗകര്യങ്ങൾ സൃഷ്ടിക്കുക, ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) , ഐഎൻ ഷിപ്പുകൾ വിന്യസിക്കുക എന്നിവ പ്രതിരോധ മന്ത്രാലയത്തിന്‍റെ നിരന്തരമായ ശ്രമങ്ങളിൽ ചിലതാണ്.