ബെംഗളൂരു:മുൻ മന്ത്രി രമേശ് ജാർക്കിഹോളി ഉൾപ്പെട്ട ലൈംഗിക ആരോപണക്കേസിൽ കർണാടക നിയമസഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കോൺഗ്രസ് നേതാക്കളായ കൃഷ്‌ണ ബൈറെ ഗൗഡ, പ്രിയങ്ക് ഖാർഗെ തുടങ്ങി കോൺഗ്രസ് നേതാക്കൾ സിഡി സർക്കാർ ആരോപണവുമായി രംഗത്ത് വന്നതോടെ സഭയിൽ ഭരണ പ്രതിപക്ഷ ബഹളം രൂക്ഷമായി.
ലൈംഗികാരോപണം; കർണാടക നിയമസഭയിൽ പ്രതിപക്ഷ ബഹളം - ലൈംഗിക ആരോപണം
മുൻ മന്ത്രി രമേശ് ജാർക്കിഹോളിക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്.
മുൻ മന്ത്രി രമേശ് ജാർക്കിഹോളിക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്. ചോദ്യോത്തര വേളക്ക് സ്‌പീക്കർ അനുമതി നൽകിയെങ്കിലും സിഡി സർക്കാർ പരാമർശം ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു.
മുൻ ജലവിഭവ മന്ത്രി രമേശ് ജാർക്കിഹോളിക്കെതിരെയാണ് ലൈംഗിക പീഡന ആരോപണം ഉണ്ടായത്. സർക്കാർ ജോലി വാഗ്‌ദാനം ചെയ്‌ത് യുവതിയെ മന്ത്രി നിരവധി തവണ പീഡിപ്പിച്ചെന്ന് സാമൂഹ്യപ്രവർത്തകനായ ദിനേശ് കലഹള്ളിയാണ് ബെംഗളൂരു പൊലീസില്‍ പരാതി നല്‍കിയത്. തെളിവായി യുവതിയുമൊത്തുള്ള ദൃശ്യങ്ങളും പരാതിക്കാരന്‍ പുറത്തുവിട്ടിരുന്നു. അതേസമയം കേസിൽ അന്വേഷണം തുടരുകയാണ്.