ന്യൂഡല്‍ഹി:അവശ്യ വസ്‌തുക്കളുടെ ജിഎസ്‌ടി നിരക്ക് വർധനവിനെതിരെ പാര്‍ലമെന്‍റ് സമുച്ചയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, ഇടത് പാര്‍ട്ടികളാണ് ജിഎസ്‌ടി നിരക്ക് വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാർഗെ, അധീർ രഞ്ജന്‍ ചൗധരി തുടങ്ങിയവർ പാർലമെന്‍റ് സമുച്ചയത്തിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്‌ക്ക് മുന്നിൽ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു.
'ഗബ്ബർ സിങ് നികുതി വീണ്ടും' എന്നെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചത്. വിലക്കയറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസവും പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്‍റ് സമുച്ചയത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തൈര്, ബ്രെഡ്, പനീര്‍ തുടങ്ങിയ അവശ്യ വസ്‌തുക്കളുടെ ചരക്ക് സേവന നികുതി ജൂലൈ 18 മുതല്‍ പൂജ്യത്തില്‍ നിന്ന് അഞ്ച് ശതമാനമായി കേന്ദ്രം ഉയര്‍ത്തിയിരുന്നു.