ന്യൂഡൽഹി: എൻസിപി നേതാവ് ശരദ് പവാറിന്‍റെ വസതിയിൽ യോഗം ചേർന്ന് പ്രതിപക്ഷ പാർട്ടികൾ. ടിഎംസി, എസ്‌പി, എഎപി, ആർഎൽഡി, ഇടത് പാർട്ടികൾ എന്നിവരെല്ലാം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ബിജെപിക്കെതിരായ മൂന്നാം മുന്നണിയെക്കുറിച്ചുള്ള ഊഹോപോഹങ്ങൾ നിലനിൽക്കുന്നതിനിടയ്ക്കാണ് ഇത്തരത്തിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുന്നത്.
യോഗത്തിൽ പങ്കെടുക്കുന്ന പ്രമുഖർ
മുൻ ധനമന്ത്രിയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവുമായ യശ്വന്ത് സിൻഹ, സമാജ്‌വാദി പാർട്ടിയുടെ (എസ്‌പി) ഘനശ്യാം തിവാരി, രാഷ്‌ട്രീയ ലോക്‌ദൾ (ആർഎൽഡി) പ്രസിഡന്‍റ് ജയന്ത് ചൗധരി, ആം ആദ്മി പാർട്ടി (എഎപി) യിലെ സുശീൽ ഗുപ്ത, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് (സിപിഐ) ബിനോയ് വിശ്വം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-മാർക്സിസ്റ്റിൽ (സിപിഎം) നിന്നുള്ള നിലോത്പൽ ബസു എന്നിവരാണ് ശരദ് പവാറിന്‍റെ വസതിയിലെ യോഗത്തിൽ പങ്കെടുക്കുന്നത്.