പുതുച്ചേരി: പുതുച്ചേരിയില്‍ കേവല ഭൂരിപക്ഷം നഷ്‌ടപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരിനോട് ഫെബ്രുവരി 22 നകം ഭൂരിപക്ഷം തെളിയിക്കാന്‍ പുതിയ ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഘടക കക്ഷികളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി വി.നാരായണസ്വാമി. കോണ്‍ഗ്രസ്, ഡിഎംകെ എംഎല്‍എമാരുമായി ചര്‍ച്ചകള്‍ തുടരുകയാണ്. പ്രതിപക്ഷത്തിന് ആകെ 11 എംഎല്‍എമാരാണ് ഉള്ളതെന്നും ബാക്കിയുള്ള മൂന്ന് എംഎല്‍എമാര്‍ക്ക് നിയമപ്രകാരം വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. 21ന് വീണ്ടും കൂടിക്കാഴ്‌ച നടത്തുമെന്നും അതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വി.നാരായണസ്വാമി പറഞ്ഞു.
പുതുച്ചേരിയില്‍ രാഷ്ട്രീയ പ്രതിസന്ധി; ചര്‍ച്ചകള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി
പുതുച്ചേരിയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് കോണ്‍ഗ്രസ്, ഡിഎംകെ എംഎല്‍എമാരുമായി ചര്‍ച്ചകള്‍ തുടരുകയാണ്. 21ന് വീണ്ടും കൂടിക്കാഴ്‌ച നടത്തും. അതേസമയം പ്രതിപക്ഷത്തിനുള്ളത് 11 എംഎല്‍എമാരെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതുച്ചേരിയില്‍ രാഷ്ട്രീയ പ്രതിസന്ധി; ചര്‍ച്ചകള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി
ഫെബ്രുവരി 22ന് വൈകിട്ട് അഞ്ച് മണിക്കകം വിശ്വാസവോട്ട് നേടണമെന്നാണ് നിര്‍ദേശം. 29 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് നയിക്കുന്ന ഭരണകക്ഷിക്ക് 14 അംഗങ്ങളാണുള്ളത്. നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതോടെയാണ് പുതുച്ചേരിയില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് കളമൊരുങ്ങിയത്. കോണ്‍ഗ്രസ് 11, ഡിഎംകെ മൂന്ന്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് ഭരണകക്ഷിനില. 14 അംഗ പ്രതിപക്ഷത്ത് എന്‍.ആര്‍ കോണ്‍ഗ്രസിന് ഏഴും എഐഎഡിഎംകെയ്ക്ക് നാലും ബിജെപി മൂന്നും അംഗങ്ങളുണ്ട്.