കേരളം

kerala

ETV Bharat / bharat

ഫ്ളൈ ഓവറിന് ചിഷ്തിയുടെ പേര് ; മതപരമായ നിറം നൽകി രാഷ്ട്രീയവത്കരിക്കരുതെന്ന് രാഹുൽ ഷെവാലെ - ശിവസേന എംപി രാഹുൽ ഷെവാലെ

മുംബൈയിലെ മൻഖുർദ് ഫ്‌ളൈഓവറിന് സൂഫി സന്യാസിയായ മൊയ്‌നുദ്ദീൻ ചിഷ്‌തിയുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് ശിവസേന എംപി രാഹുൽ ഷെവാലെ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചത് വിവാദത്തിൽ.

Opposition giving 'religious colour' to demand of renaming flyover after Sufi saint Chisti: Shiv Sena's Rahul Shewale  bjp  shivsena  shivsena mp  മതപരമായ നിറം നൽകി രാഷ്ട്രീയവത്കരിക്കരുതെന്ന് ശിവസേന എംപി രാഹുൽ ഷെവാലെ  ശിവസേന എംപി രാഹുൽ ഷെവാലെ  ഭാരതീയ ജനതാ പാർട്ടി
മതപരമായ നിറം നൽകി രാഷ്ട്രീയവത്കരിക്കരുതെന്ന് ശിവസേന എംപി രാഹുൽ ഷെവാലെ

By

Published : Jun 15, 2021, 8:11 AM IST

മുംബൈ :തന്‍റെ ആവശ്യത്തിന്പ്രതിപക്ഷം മതപരമായ നിറം നൽകാന്‍ ശ്രമിക്കുന്നുവെന്ന് ശിവസേന എംപി രാഹുൽ ഷെവാലെ. മുംബൈയിലെ മൻഖുർദ് ഫ്‌ളൈഓവറിന് സൂഫി സന്യാസിയായ മൊയ്‌നുദ്ദീൻ ചിഷ്‌തിയുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് ഷെവാലെ കത്തയച്ചിരുന്നു.

Also read: മുസ്ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വം ; ഭേദഗതി നിയമവുമായി ബന്ധമില്ലെന്ന് കേന്ദ്രം

ഇതിനെതിരെ വിശ്വ ഹിന്ദു പരിഷത്തും,ബിജെപിയും രംഗത്തെത്തിയതോടെയാണ് ഷെവാലെയുടെ പ്രതികരണം. ജനങ്ങളുടെ ആവശ്യപ്രകാരമാണ് താന്‍ ഇങ്ങനെയൊരു ആശയം മുന്നോട്ട് വച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ ഫ്ലൈഓവർ മുംബൈ സൗത്ത് സെന്‍ട്രല്‍ ലോക്സഭ മണ്ഡലത്തിന്റെയും മനോജ് കൊട്ടക്ക് പ്രതിനിധീകരിക്കുന്ന മുംബൈ നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തിന്‍റെയും അതിർത്തിയിലാണ്.

ഛത്രപതി ശിവാജി മഹാരാജിന്‍റെ പേരിൽ ഫ്ലൈഓവറിന് പേര് നൽകണമെന്ന് കൊട്ടക് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് ഫ്ലൈഓവർ അദ്ദേഹത്തിന്‍റെ പേരിലാണെങ്കിൽ ശിവസേനയിൽ എതിർപ്പുണ്ടാവില്ല. ഫ്‌ളൈഓവറിന്‍റെ പേരുമാറ്റുന്നതിനുള്ള അന്തിമ തീരുമാനം ബിഎംസി എടുക്കുമെന്നും ശിവസേന എംപി കൂട്ടിച്ചേർത്തു.

മന്‍ഖുർദിൽ നിർമിക്കുന്ന പാലത്തിന് ഹിന്ദു സംസ്കാരത്തിൽ നിന്നുള്ള പ്രഗത്ഭരായ വ്യക്തികളുടെ പേരാണ് നൽകേണ്ടതെന്നും അല്ലാത്തപക്ഷം വിശ്വ ഹിന്ദു പരിഷത്ത് പ്രതിഷേധിക്കുമെന്നും വിഎച്ച്പി വക്താവ് ശ്രീരാജ് നായർ പ്രസ്താവിച്ചിരുന്നു. ഡൽഹി സുൽത്താൻ ഇൽത്തുമിഷിന്‍റെ ഭരണത്തിൻ കീഴിലായിരുന്നപ്പോൾ ഇന്ത്യയിലെത്തിയ സൂഫി സന്യാസിമാരിലൊരാളാണ് ചിഷ്‌തി.

ABOUT THE AUTHOR

...view details