പാര്‍ലമെന്‍റ് ചര്‍ച്ചകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തീരുമാനിച്ച് ആപ്പ്, ബിആര്‍എസ്, എസ്‌പി ന്യൂഡല്‍ഹി:രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയം, ബജറ്റ് എന്നിവയിലെ ചര്‍ച്ചകളില്‍ പങ്കെടുക്കണോ എന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത. പ്രതിപക്ഷ നിരയിലെ ഭൂരിപക്ഷം പാര്‍ട്ടികളും പാര്‍ലമെന്‍റിലെ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ആംആദ്‌മി പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി, ബിആര്‍എസ് എന്നിവര്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു.
സഭ ആരംഭിക്കുന്നതിന് മുമ്പായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം അദ്ദേഹത്തിന്‍റെ പാര്‍ലമെന്‍റ് ചേംബറില്‍ വിളിച്ചിരുന്നു. ഈ യോഗത്തില്‍ സഭ നടത്താന്‍ അനുവദിക്കണമെന്ന തീരുമാനം എടുത്തു. ചില പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്‍റിലെ ചര്‍ച്ചയില്‍ പങ്കെടുക്കില്ല എന്നുള്ള നിലപാട് എടുത്തിട്ടുണ്ടെന്ന് ആര്‍എസ്‌പി എംപി എം കെ പ്രേമചന്ദ്രന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. എന്നാല്‍ പാര്‍ലമെന്‍റിലെ ചില നിര്‍ണായക ചര്‍ച്ചകളില്‍ അവര്‍ പങ്കെടുക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു.
അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം എന്ന ആവശ്യം ഉയര്‍ത്തും: അദാനി വിവാദത്തില്‍ സംയുക്ത പാര്‍ലമെന്‍ററി കമ്മറ്റിയുടെ(ജെപിസി) അന്വേഷണം വേണമെന്നാവശ്യം തങ്ങള്‍ ശക്തമായി ഉയര്‍ത്തും. എല്‍ഐസി, എസ്‌ബിഐ എന്നിവയ്‌ക്ക് അദാനി ഗ്രൂപ്പില്‍ നിക്ഷേപം ഉണ്ട് എന്നുള്ള സാഹചര്യത്തില്‍ ഗ്രൂപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എത്രമാത്രം പൊതുജനങ്ങളെ ബാധിക്കുമെന്ന് നിര്‍ണയിക്കാന്‍ ജെപിസി അന്വേഷണം അനിവാര്യമാണ്.
അതേപോലെതന്നെ രാഷ്‌ട്രപതിയുടെ പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയത്തിലും ബജറ്റ് പ്രഖ്യാപനത്തിന്‍ മേലുമുള്ള ചര്‍ച്ചകള്‍ നിര്‍ബന്ധമാണ് എന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. പാര്‍ലമെന്‍റില്‍ സ്വീകരിക്കേണ്ട നിലപാടുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നിരയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ഇന്നലെ ഇടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ചര്‍ച്ചകളില്‍ പ്രധാനപാര്‍ട്ടികള്‍ക്ക് മാത്രമെ തങ്ങളുടെ നിലപാട് അവതരിപ്പിക്കാനുള്ള ആവശ്യമായ സമയം കിട്ടുകയുള്ളൂ എന്ന ആശങ്കയാണ് ചര്‍ച്ച വേണമെന്ന മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടിനോടൊപ്പം നില്‍ക്കാന്‍ വളരെകുറച്ച് പാര്‍ലമെന്‍റ് അംഗങ്ങള്‍ മാത്രമുള്ള ആപ്പ്, എസ്‌പി, ബിആര്‍എസ് എന്നീ പാര്‍ട്ടികള്‍ നിലയുറപ്പിക്കാത്തത് എന്നാണ് വിലയിരുത്തപ്പെടുന്നത്.