കേരളം

kerala

ETV Bharat / bharat

Nagaland firing: നാഗാലാൻഡ് വെടിവെപ്പ് രാജ്യസഭയില്‍; ആഭ്യന്തര മന്ത്രി പ്രസ്‌താവനയിറക്കണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ - രാജ്യസഭ നാഗാലാന്‍ഡ് വെടിവയ്പ്പ്

Nagaland firing: സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്‌തവാന നടത്തണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.

Mallikarjun Kharge nagaland firing  nagaland firing issue in rajya sabha  opposition demands amit shah statement  നാഗാലാന്‍ഡ് വെടിവയ്പ്പ് അമിത് ഷാ പ്രസ്‌താവന  രാജ്യസഭ നാഗാലാന്‍ഡ് വെടിവയ്പ്പ്  മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാഗാലാന്‍ഡ് സൈന്യം വെടിവയ്പ്പ്
രാജ്യസഭയില്‍ വിഷയം ഉന്നയിച്ച് പ്രതിപക്ഷം; ആഭ്യന്തര മന്ത്രി പ്രസ്‌താവനയിറക്കണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

By

Published : Dec 6, 2021, 2:16 PM IST

ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ സൈന്യത്തിന്‍റെ വെടിവയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെട്ട സംഭവം രാജ്യസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്‌തവാന നടത്തണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.

'നാഗാലാൻഡിലെ മോൺ ജില്ലയിൽ ഡിസംബർ 4ന് ആറ് നിരപരാധികളായ സാധാരണക്കാരെ തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സുരക്ഷ സേന വെടിവെച്ച് കൊന്ന സംഭവം വളരെ ഗൗരവമേറിയതും ദാരുണവുമാണ്. ഇതിന് പിന്നാലെ നടന്ന ഏറ്റുമുട്ടലിന്‍റെ ഫലമായി എട്ട് സാധാരണക്കാരും ഒരു സുരക്ഷ ഉദ്യോഗസ്ഥനും മരണമടഞ്ഞു. വിഷയത്തില്‍ ആഭ്യന്തര മന്ത്രി ഇന്ന് പ്രസ്‌താവനയിറക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം,' മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പ്രസ്‌താവന നടത്താൻ മന്ത്രിയോട് നിർദേശിക്കണമെന്നും ഖാര്‍ഗെ സ്‌പീക്കറോട് ആവശ്യപ്പെട്ടു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചർച്ച നടത്തിയതായി സഭ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡു പറഞ്ഞു. 'ഇന്ന് ഉച്ചയ്ക്ക് ശേഷം ഉറപ്പായും പ്രസ്‌താവന നടത്തുമെന്ന് ആഭ്യന്തരമന്ത്രി എനിക്ക് കത്തെഴുതിയിട്ടുണ്ട്,' വെങ്കയ്യ നായിഡു പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവനയ്ക്ക് ശേഷം വിശദീകരണം തേടാൻ അനുവദിക്കാമെന്ന് അദ്ദേഹം പാര്‍ലമെന്‍റ് അംഗങ്ങൾക്ക് ഉറപ്പ് നൽകി.

ഇത് വളരെ ഗുരുതരമായ ഒരു പ്രശ്‌നമാണ്, അത്യന്തം നിർഭാഗ്യകരമാണ്. അതോടൊപ്പം തന്നെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയം ഗൗരവകരമെന്ന് ബിജെപി രാജ്യസഭ നേതാവ് പിയൂഷ് ഗോയല്‍ പറഞ്ഞു. വിഷയത്തിൽ സർക്കാർ വിശദമായ പ്രസ്‌താവന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read: Nagaland Firing: നാഗാലാന്‍ഡില്‍ പ്രതിഷേധം കനക്കുന്നു; വെടിവയ്‌പിൽ മരണസംഖ്യ ഉയർന്നതായി ഗോത്രവിഭാഗം

ABOUT THE AUTHOR

...view details