നാഗ്പൂര്‍:വരുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്ന് ബി.ജെ.പി മുതിർന്ന നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. പ്രതിപക്ഷം ആസൂത്രണം ചെയ്ത രാഷ്ട്രീയ തന്ത്രങ്ങൾക്കിടയിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരിക്കും. മോദിയുടെ ഭരണം ജനഹൃദയങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ എൻ.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെ മുംബൈയിലെ വസതിയിൽ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഫഡ്നാവിസ് ഈ പ്രസ്താവന ഉന്നയിച്ചത്. 2022 ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലും 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നതിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയെന്ന് വിവിധ കേന്ദ്രങ്ങള്‍ ഉന്നയിച്ചിരുന്നു.