ന്യൂഡൽഹി : പെഗാസസ് ഫോൺ ചോർത്തൽ പാർലമെന്‍റ് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഇന്ന് ഇരുസഭകളിലെയും പ്രതിപക്ഷാംഗങ്ങളുമായി ചർച്ച നടത്തും. രാവിലെ പത്ത് മണിക്കാണ് യോഗം. പെഗാസസ് വിഷയത്തിൽ ലോക്‌സഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിക്കുമെന്ന് കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
പെഗാസസ് ഫോൺ ചോർത്തൽ; ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കൾ ചർച്ച നടത്തും - ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കൾ
പെഗാസസ് വിഷയത്തിൽ ലോക്‌സഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിക്കുമെന്ന് കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
പെഗാസസ് ഫോൺ ചോർത്തൽ; ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കൾ ചർച്ച നടത്തും
പെഗാസസ് പ്രശ്നവും കാർഷിക നിയമങ്ങളും ചർച്ചയ്ക്ക് സർക്കാർ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. അതേസമയം പെഗാസസ് വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ആനന്ദ് ശർമയും രംഗത്തെത്തി. ഒരു കാര്യം വ്യക്തമാണ്, പെഗാസസ് വിഷയത്തിൽ കേന്ദ്രസർക്കാരിന് വ്യക്തമായ പങ്കുണ്ട്. എന്ത് കൊണ്ട് ഈ വിഷയത്തിൽ സർക്കാർ ചർച്ചകൾക്ക് തയാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
also read:അസം, മിസോറാം ചീഫ് സെക്രട്ടറിമാർ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ കാണും