കേരളം

kerala

ഓപ്പിയം ഇഷ്‌ട ഭക്ഷണം; ലഹരിയിൽ 'കിറുങ്ങി' പ്രതാപ്‌ഗഡിലെ തത്തകൾ

By

Published : Mar 10, 2022, 8:10 AM IST

മരുന്നിനായി ഓപ്പിയം(കറുപ്പ്) വിളയിക്കുന്ന പാടങ്ങളിലാണ് തത്തകൾ ലഹരിക്കായി എത്തുന്നത്

Opium Addict Parrots  pratapgarh latest news  rajasthan hindi news  opium farmers Of Pratapgarh  India is one of the largest legal producers of opium along with Afghanistan and Myanmar
ഓപ്പിയം ഇഷ്‌ട ഭക്ഷണം; ലഹരിയിൽ 'കിറുങ്ങി' പ്രതാപ്‌ഗഡിലെ തത്തകൾ

പ്രതാപ്‌ഗഡ്/ രാജസ്ഥാൻ: മൃഗങ്ങളും പക്ഷികളും ലഹരിക്ക് അടിമപ്പെടുന്നത് പുതിയ കാര്യമല്ല. എന്നാൽ അതിൽ നിന്നും ഒരു പടി മുകളിലേക്ക് കടന്നിരിക്കുകയാണ് രാജസ്ഥാനിലെ പ്രതാപ്‌ഗഡിലെ തത്തകൾ. ഓപ്പിയം(കറുപ്പ്) ആണ് ഇവരുടെ ഇഷ്‌ട ഭക്ഷണം. കറുപ്പ് കഴിച്ച് ലഹരിയിൽ മയങ്ങി ഇരിക്കുന്ന തത്തകൾ ഇവിടുത്തെ സ്ഥിരം കാഴ്‌ചയായി മാറിയിരിക്കുകയാണ്.

ഓപ്പിയം ഇഷ്‌ട ഭക്ഷണം; ലഹരിയിൽ 'കിറുങ്ങി' പ്രതാപ്‌ഗഡിലെ തത്തകൾ

മരുന്നിനായാണ് നിയമാനുസൃതമായി പ്രതാപ്‌ഗഡിൽ ഓപ്പിയം കൃഷിചെയ്യുന്നത്. എന്നാൽ ഇപ്പോൾ ലഹരിക്കടിമയായ തത്തകളുടെ ശല്യം കാരണം കൃഷി വിളകൾ എങ്ങനെ സംരക്ഷിക്കും എന്നറിയാതെ നട്ടം തിരിയുകയാണ് ഇവിടുത്തെ കർഷകർ.

ഓപ്പിയത്തിന്‍റെ പൂക്കളോ വിത്തുകളോ പക്ഷികൾ സാധാരണ ഭക്ഷിക്കാറില്ല. എന്നാൽ ഇവ നൽകുന്ന ലഹരിയിൽ ഇവിടുത്തെ തത്തകൾ ആസക്തരായി മാറുകയായിരുന്നു. ഇപ്പോൾ ലഹരിയുടെ ഉൻമാദത്തിൽ മരക്കൊമ്പുകളിലും, ഇലക്‌ട്രിക്‌ ലൈനുകളിലും ' കിറുങ്ങി' ഇരിക്കുന്ന തത്തകൾ ഇവിടുത്തെ സ്ഥിരം കാഴ്‌ചയായി മാറിയിരിക്കുകയാണ്.

ALSO READ:പാസഞ്ചറുകാര്‍ ഇറങ്ങിനിന്നു, ട്രാക്കിലേക്ക് കുതിച്ചെത്തി ശതാബ്ദി സൂപ്പര്‍ഫാസ്റ്റ് ; യുവാവിന് ദാരുണാന്ത്യം

കൂടുതൽ ലഹരി കിട്ടാൻ ഏത് പാകത്തിലുള്ള ഓപ്പിയം കഴിക്കണം എന്നതുവരെ ഇവിടുത്തെ തത്തകൾക്ക് അറിയാം എന്നാണ് കർഷകർ പറയുന്നത്. തത്തകളെ അകറ്റാൻ ഇപ്പോൾ രാപ്പകലില്ലാതെ തങ്ങളുടെ പാടങ്ങളിൽ കാവൽ നിൽക്കേണ്ട അവസ്ഥയിലാണ് ഇവിടുത്തെ കർഷകർ.

ABOUT THE AUTHOR

...view details