ഡെറാഡൂൺ:ഉത്തരാഖണ്ഡിലെ ന്യൂ തെഹരി ജില്ലയിലുണ്ടായ കാട്ടുതീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഒരു ഹെക്ടറോളം സ്ഥലത്തേക്കാണ് തീ പടർന്നതെന്നും തീ നിയന്ത്രണവിധേയമായ ശേഷമേ നാശനഷ്ടങ്ങൾ വിലയിരുത്താൻ കഴിയൂ എന്നും തെഹരി വനം വകുപ്പ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കൊക്കോ റോസ് പറഞ്ഞു.
കാട്ടിൽ തീയിടരുതെന്നും ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റോസ് പറഞ്ഞു. തീ അണയ്ക്കാൻ വനംവകുപ്പ് പൊലീസിന്‍റെ സഹായം തേടുന്നുണ്ട്.