കേരളം

kerala

ETV Bharat / bharat

Operation Ajay: ഓപ്പറേഷൻ അജയ്: 143 പേരുമായി ആറാം വിമാനം ഇന്ത്യയിലെത്തി; സംഘത്തിൽ 26 മലയാളികൾ

Operation Ajay Mission: യുദ്ധം ശമിക്കുന്നതിന്‍റെ ലക്ഷണങ്ങൾ കാണാത്തതിനാൽ 'ഓപ്പറേഷൻ അജയ്' ദൗത്യത്തിലൂടെ നാട്ടിലേക്ക് മടങ്ങാൻ തയാറായ എല്ലാ ഇന്ത്യൻ പൗരന്മാരെയും ഒഴിപ്പിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനം

By ETV Bharat Kerala Team

Published : Oct 23, 2023, 9:00 AM IST

Etv Bharat Sixth flight carrying 143 evacuees from Israel lands in Delhi  Operation Ajay  Operation Ajay Mission  ഓപ്പറേഷൻ അജയ്  വിദേശകാര്യ മന്ത്രാലയം  ഇസ്രയേല്‍ ഹമാസ് യുദ്ധം  Israel Hamas War  ഫഗ്ഗൻ സിംഗ് കുലസ്‌തെ  അരിന്ദം ബാഗ്‌ചി  External Affairs Ministry  MEA India
Operation Ajay- Sixth Flight Carrying 143 Evacuees from Israel Lands in Delhi

ന്യൂഡല്‍ഹി : ഇസ്രയേല്‍-ഹമാസ് യുദ്ധം (Israel Hamas War) രൂക്ഷമാകവേ ഭാരത സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓപ്പറേഷന്‍ അജയ് രക്ഷാദൗത്യത്തിന്‍റെ ഭാഗമായ ആറാം വിമാനം ഇസ്രയേലില്‍ നിന്ന് തിരികെയെത്തി (Sixth flight carrying 143 evacuees from Israel lands in Delhi). 26 മലയാളികളും രണ്ട് നേപ്പാള്‍ പൗരന്മാരും അടക്കം 143 പേരടങ്ങുന്ന വിമാനമാണ് ന്യൂഡൽഹി വിമാനത്താവളത്തിലെത്തിയത്. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി ഫഗ്ഗൻ സിംഗ് കുലസ്‌തെയുടെ (Faggan Singh Kulaste) നേതൃത്വത്തിൽ സ്വീകരിച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചിയാണ് (Arindam Bagchi) എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്.

യുദ്ധം ശമിക്കുന്നതിന്‍റെ ലക്ഷണങ്ങൾ കാണാത്തതിനാൽ, 'ഓപ്പറേഷൻ അജയ്' ദൗത്യത്തിലൂടെ നാട്ടിലേക്ക് മടങ്ങാൻ തയ്യാറായ എല്ലാ ഇന്ത്യൻ പൗരന്മാരെയും ഒഴിപ്പിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ (External Affairs Ministry) തീരുമാനം. 12 ദിവസം മുൻപ് ഒക്ടോബർ 12 നാണ് ഓപ്പറേഷൻ അജയ് പദ്ധതി പ്രകാരം ഇന്ത്യ ഇസ്രായേലിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കൽ ആരംഭിച്ചത്. രക്ഷാ ദൗത്യത്തിലൂടെ 20 നേപ്പാൾ പൗരന്മാരുൾപ്പെടെ 1343 പേർ ഇതിനോടകം സുരക്ഷിതമായി ഇന്ത്യയിലെത്തി. ആവശ്യമെങ്കിൽ ഇസ്രയേലിലേക്ക് ഇനിയും വിമാനങ്ങൾ അയക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

ഗാസയിലേക്ക് കൂടുതൽ സഹായം : ഹമാസിനെതിരെ (Hamas) ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നതിനിടെ ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായം ലഭ്യമാക്കിത്തുടങ്ങി. ഇതുവരെ 14 ട്രക്ക് മാനുഷിക സഹായങ്ങൾ (Humanitarian Relief) ഗാസയിലേക്ക് കടന്നതായാണ് റിപ്പോർട്ട് (Aid Trucks Entered Gaza Strip Through Rafah Crossing- Israel Says No Ceasefire). ദുരിതാശ്വാസ ട്രക്കുകൾ റഫ അതിര്‍ത്തി വഴിയാണ് ഗാസ മുനമ്പിലേക്ക് പ്രവേശിച്ചത്. ഈജിപ്ഷ്യൻ റെഡ് ക്രസന്‍റും ഐക്യരാഷ്ട്ര സഭയും (Egyptian Red Crescent and the United Nations) സ്പോൺസർ ചെയ്‌ത ട്രക്കുകളാണിവ.

പലസ്‌തീൻ അഭയാർഥികൾക്ക് വേണ്ടിയുള്ള യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎയുടെ ഗാസ സ്റ്റോറേജ് സൗകര്യങ്ങളിലേക്ക് ഈ ട്രക്കുകൾ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും, ഇവ നിലവിൽ പുറത്തിറക്കി കൊണ്ടിരിക്കുകയാണെന്നും ഗാസയിലെ പലസ്‌തീൻ റെഡ് ക്രസന്‍റ് സൊസൈറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ അന്താരാഷ്‌ട്ര മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഇതുകൂടാതെ യുഎൻആർഡബ്ല്യുഎ സൈറ്റിലേക്കുള്ള യാത്രമധ്യേ ക്രോസിങ്ങിന്‍റെ പലസ്‌തീന്‍ ഭാഗത്ത് രണ്ടാം സെറ്റ് ട്രക്കുകൾ കയറ്റുന്നതിന്‍റെ ചിത്രങ്ങൾ പലസ്‌തീനിയൻ ക്രോസിങ് അതോറിറ്റി പുറത്തുവിട്ടു. ട്രക്കുകളിൽ ഗാസയിലേക്കുള്ള ഭക്ഷണവും മരുന്നുകളും കൊണ്ടുപോയതായി പലസ്‌തീൻ ക്രോസിങ് അതോറിറ്റിയിലെ (Palestinian Crossing Authority) പബ്ലിക് റിലേഷൻസ് മേധാവി വെയ്ൽ അബു ഒമർ നേരത്തെ പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.

സഹായവുമായി ഇന്ത്യയും:യുദ്ധം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നപലസ്‌തീന്‍ ജനതയ്‌ക്ക് ഇന്ത്യയും സഹായഹസ്‌തം നീട്ടി. യുദ്ധത്തിന്‍റെ ദുരിതം പേറുന്ന പലസ്‌തീനിലെ ജനങ്ങൾക്ക് സഹായം അയച്ചതായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്‌ചി (Arindam Bagchi) ഞായറാഴ്‌ച (ഒക്‌ടോബർ 22) അറിയിച്ചു.

'പലസ്‌തീനിലെ ജനങ്ങള്‍ക്കായി 6.5 ടണ്‍ മെഡിക്കല്‍ സഹായവും 32 ടണ്‍ ദുരന്ത നിവാരണ സാമഗ്രികളുമായി ഈജിപ്‌തിലെ അല്‍ഹരീഷ് വിമാനത്താവളത്തിലേക്ക് വ്യോമസേനയുടെ സി-17 ഗ്ലോബ്‌മാസ്റ്റര്‍ വിമാനം പുറപ്പെട്ടു' - അരിന്ദം ബാഗ്‌ചി എക്‌സിലൂടെ വ്യക്തമാക്കി.

മെഡിക്കൽ സപ്ലൈകളിൽ അത്യാവശ്യമായ ജീവൻ രക്ഷ മരുന്നുകളും അടിയന്തര മെഡിക്കൽ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ലക്ഷ്യമിട്ടുള്ള സംരക്ഷണ, ശസ്‌ത്രക്രിയ വസ്‌തുക്കളും ഉൾപ്പടുത്തിയാണ് ഇന്ത്യ സഹായം അയച്ചത്. ദ്രവരൂപത്തിലുള്ള മരുന്നുകളും വേദനസംഹാരികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 32 ടൺ ഭാരമുള്ള ദുരന്ത നിവാരണ വസ്‌തുക്കളിൽ ടെന്‍റുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിനുകൾ, അടിസ്ഥാന സാനിറ്ററി യൂട്ടിലിറ്റികൾ, ജല ശുദ്ധീകരണ ഗുളികകൾ തുടങ്ങിയവയും ഉൾപ്പെടുന്നു.

Also Read: Kerala Women resists Hamas attack Israel hails വാതില്‍ തുറക്കാതെ പിടിച്ചു നിന്നത് നാലര മണിക്കൂര്‍, ലോകം അഭിനന്ദിക്കുന്ന ഗാസ മുനമ്പിലെ രണ്ട് മലയാളി വനിതകൾ

ABOUT THE AUTHOR

...view details