കേരളം

kerala

ETV Bharat / bharat

പ്രതിസന്ധികൾ മറികടന്ന് ഇന്ത്യൻ റെയിൽവെ - കൊവിഡ് വ്യാപനം

ചരക്ക് ഗതാഗതത്തിൽ നേട്ടമെന്ന് റെയിവെ ബോർഡ് ചെയർമാൻ

കൊവിഡ് വ്യാപന
കൊവിഡ് വ്യാപന

By

Published : Dec 1, 2020, 5:32 PM IST


ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന് മുമ്പ് നടത്തിയിരുന്ന മെയിൽ, എക്സ്പ്രസ് സർവീസുകളുടെ 50 ശതമാനം പുനഃരാരംഭിച്ചതായി റെയിൽവെ ബോർഡ് ചെയർമാനും സിഇഒയുമായ വികെ യാദവ്.

നിലവിൽ 903 മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെന്ന് വികെ യാദവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 1,800 സർവീസുകളാണ് മുമ്പ് നടത്തിയിരുന്നത്. കൂടാതെ ട്രെയിൻ ഗാതാഗതം വേണമെന്ന് ആവശ്യം ഉയർന്ന റൂട്ടുകളിൽ 20 സ്പെഷ്യൽ ട്രെയിനുകളും സർവീസ് നടത്തുന്നതായും അദ്ദേഹം അറിയിച്ചു.

ഒക്ടോബർ 20 മുതൽ നവംബർ 30 വരെ 566 ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിനുകളും സർവീസ് നടത്തുന്നുണ്ട്. ജൂലൈയോടെ കൊൽക്കത്ത മെട്രൊയിൽ 238 സർവീസുകൾ ആരംഭിച്ചു. കൂടാതെ നവംബറിൽ 843 സബ്-അർബൻ സർവീസുകളും തുടങ്ങി.

നിലവിൽ മുംബൈയിൽ 2,773 സബ് -അർബൻ സർവീസുകൾ നടക്കുന്നു. അതേസമയം കഴിഞ്ഞ നവംബറിനെക്കാൾ ചരക്ക് ഗതാഗതം കൂടിയെന്നും അദ്ദേഹം പറഞ്ഞു. 109.68 മില്യൺ ടൺ ചരക്കാണ് എടുത്തത്. 449.79 കോടിയുടെ ലാഭം ഇതിലൂടെ റെയിൽവെ ലാഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details