കേരളം

kerala

By

Published : Aug 11, 2021, 8:42 PM IST

ETV Bharat / bharat

'സ്വന്തം കാര്യം മാത്രം, പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കുന്നില്ല': മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

പ്രതിപക്ഷ ജനപ്രതിനിധികളെ പൊതു പ്രാധാന്യമുള്ള പ്രശ്നങ്ങൾ ഉന്നയിക്കാൻ അനുവദിക്കാത്ത സർക്കാർ രാജ്യത്തിനും ജനാധിപത്യത്തിനും നല്ലതല്ല. പാർലമെന്‍റ് സുഗമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

congress against modi govt.  Only There own matters  didnt allowing to address public issues  മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്  കോണ്‍ഗ്രസ്  മോദി  ന്യൂഡൽഹി വാര്‍ത്ത  new delhi news  modi govt.
'സ്വന്തം കാര്യം മാത്രം, പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കുന്നില്ല': മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനം വെട്ടിക്കുറച്ചതില്‍ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള ജനപ്രതിനിധികളെ പൊതു പ്രാധാന്യമുള്ള പ്രശ്നങ്ങൾ ഉന്നയിക്കാൻ അനുവദിക്കാത്ത സർക്കാർ രാജ്യത്തിനും ജനാധിപത്യത്തിനും നല്ലതല്ലെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു.

പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കുന്നില്ല

വിലക്കയറ്റം, ഇന്ധന വിലവർധനവ്, കർഷക പ്രക്ഷോഭം, പെഗാസസ്, കൊവിഡ് പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രതിപക്ഷത്തെ സഭയില്‍ സംസാരിക്കാൻ അനുവദിയ്‌ക്കുന്നില്ല. ആദ്യ ദിവസം മുതൽ തന്നെ പ്രതിപക്ഷം ഈ വിഷയങ്ങളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാർലമെന്‍റ് സുഗമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സർക്കാർ നിർവഹിക്കേണ്ടതുണ്ട്.

ഏതൊക്കെ ആവശ്യങ്ങളാണ് ശരിയെന്നും തെറ്റെന്നും പറയേണ്ടത് സർക്കാരിന്‍റെ ചുമതലയല്ല. സ്വന്തം താൽപര്യങ്ങളിലും ഭാവനകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സർക്കാർ രാജ്യത്തിന് നല്ലതല്ല, ജനാധിപത്യത്തിന് അപകടകരമാണെന്നും കോൺഗ്രസ് നേതാവ് മാധ്യമപ്രവർത്തകരോട് ഉന്നയിച്ചു.

റൂള്‍ പുസ്‌തകം വലിച്ചെറിഞ്ഞ് പ്രതിഷേധം

അതേസമയം, ചൊവ്വാഴ്‌ച നാടകീയ രംഗങ്ങള്‍ക്ക് വേദിയായി രാജ്യസഭ. പെഗാസസ്, കാർഷിക നിയമങ്ങൾ, കൊവിഡ് പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സഭയില്‍ രംഗം വഷളായത്. ഡെസ്‌കില്‍ കയറിയ കോൺഗ്രസ് എം.പി പ്രതാപ് സിങ് ബജ്‌വ റൂള്‍ പുസ്‌തകം ചെയറിനു നേരെ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു.

ആം ആദ്‌മി എം.പി സഞ്ജയ് സിങ് റിപ്പോർട്ടർമാരുടെ മേശപ്പുറത്ത് കയറി മുദ്രാവാക്യങ്ങൾ ഉയർത്തിയതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി. തുടര്‍ന്ന് കൂട്ടമായി മുദ്രാവാക്യങ്ങൾ മുഴക്കി. ശേഷം, രാജ്യസഭ ഉപാധ്യക്ഷൻ ഭുവനേശ്വർ കലിത സഭ 15 മിനിറ്റ് നേരത്തേക്ക് നിർത്തിവച്ചു.

ALSO READ:ഹിമാചലില്‍ വന്‍ മണ്ണിടിച്ചില്‍; 10 മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

ABOUT THE AUTHOR

...view details