കേരളം

kerala

ETV Bharat / bharat

ബെംഗളൂരുവിൽ അവശേഷിക്കുന്നത് 40,000 വാക്സിൻ ഡോസുകൾ

18 വയസിന് മുകളിലുള്ളവർക്ക് പിന്നീട് വാക്‌സിനേഷൻ നൽകുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ

nly 40 thousand vaccine doses are available in Bengaluru: BBMP chief commissioner BBMP chief commissioner Gaurav Gupta Bengaluru Vaccination ബെംഗളൂരു ബെംഗളൂരു വാക്‌സിനേഷൻ ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത
ബെംഗളൂരുവിൽ അവശേഷിക്കുന്നത് 40,000 വാക്സിൻ ഡോസുകൾ

By

Published : May 12, 2021, 2:32 PM IST

ബെംഗളൂരു:40,000 വാക്സിൻ ഡോസുകൾ മാത്രമേ നഗരത്തിൽ നിലവിലുള്ളൂവെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത. സംസ്ഥാനത്തിന് കൂടുതൽ വാക്‌സിൻ ലഭിച്ചാൽ വാക്‌സിനേഷൻ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അപ്പാർട്ട്‌മെന്‍റുകൾ, അസോസിയേഷനുകൾ, പൗരക്ഷേമ സംഘടന, ജോലിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വാക്‌സിൻ വിതരണം ചെയ്യുന്നത് നിർത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിൽ 45 വയസിനു മുകളിലുള്ളവർക്ക് വാക്സിനേഷന് മുൻഗണന നൽകും. രണ്ടാമത്തെ ഡോസ് ശരിയായ സമയത്ത് ലഭ്യമല്ലെങ്കിൽ ആദ്യ ഡോസിന്‍റെ പ്രയോജനം ഉപയോഗപ്രദമാകില്ല. 18 വയസിന് മുകളിലുള്ളവർക്ക് പിന്നീട് വാക്‌സിനേഷൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Also Read:കൊവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ്; താനെയിൽ രണ്ട് പേർ മരിച്ചു

200 പേർക്ക് മാത്രമാകും വാക്സിനേഷൻ നൽകുക. മുൻകൂട്ടി രജിസ്റ്റർ ചെയ്ത് വാക്സിൻ സെന്‍ററുകളിൽ വരേണ്ടത് തീയതി നിശ്ചയിച്ചതിനുശേഷം മാത്രമാണ്. സ്വകാര്യ വാക്സിൻ കേന്ദ്രങ്ങളിൽ വാക്സിൻ അഭാവമുണ്ട്. സംസ്ഥാനത്തിന് മുഴുവൻ മൂന്ന് കോടി വാക്സിൻ ആവശ്യമാണ്. അതിഥി തൊഴിലാളികൾ, കൂലിപ്പണിക്കാർക്ക് തുടങ്ങിയവർക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യുമെന്നും ഒരു ദിവസം മൂന്ന് ലക്ഷം പേർക്ക് ഭക്ഷണം നൽകാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details