കേരളം

kerala

ETV Bharat / bharat

ഓൺലൈൻ ഗെയിമുകൾ നിയമവിരുദ്ധം, എല്ലാത്തരം ചൂതാട്ടവും സംസ്ഥാന പരിധിയിൽ: രാജീവ് ചന്ദ്രശേഖർ - ചൂതാട്ടം ഇന്ത്യയിൽ നിയമവിരുദ്ധം

ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിൽ കഴിവിനപ്പുറം ഭാഗ്യം മത്സരത്തിന്‍റെ ഫലത്തിൽ പ്രധാന പങ്ക് വഹിക്കുന്നതിനാൽ ഇത് നിയമവിരുദ്ധമായി കണക്കാക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പാർലമെന്‍റിൽ അറിയിച്ചു.

MoS IT Rajeev Chandrasekhar  Online gaming platforms  Betting and gambling illegal  ഓൺലൈൻ ഗെയിമുകൾ നിയമവിരുദ്ധം  ചൂതാട്ടം ഇന്ത്യയിൽ നിയമവിരുദ്ധം  ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ
ഓൺലൈൻ ഗെയിമുകൾ നിയമവിരുദ്ധം, എല്ലാത്തരം ചൂതാട്ടവും സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന വിഷയം: രാജീവ് ചന്ദ്രശേഖർ

By

Published : Aug 4, 2022, 12:00 PM IST

ന്യൂഡൽഹി: രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും വാതുവയ്പ്പും ചൂതാട്ടവും നിയമവിരുദ്ധമാണെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിൽ കഴിവിനപ്പുറം ഭാഗ്യം മത്സരത്തിന്‍റെ ഫലത്തിൽ പ്രധാന പങ്ക് വഹിക്കുന്നതിനാൽ ഇതിനെയും നിയമവിരുദ്ധമായി കണക്കാക്കുമെന്നും രാജീവ് ചന്ദ്രശേഖർ പാർലമെന്‍റിൽ അറിയിച്ചു.

എല്ലാത്തരം ചൂതാട്ടവും വാതു വയ്പ്പും സംസ്ഥാന സർക്കാരുകളുടെ പരിധിയിൽ വരുന്നതാണ്. ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ ലിസ്റ്റ്-II പ്രകാരം സംസ്ഥാന സർക്കാരിന്‍റെ അധികാര പരിധിക്കുള്ളിൽ അത് കൈകാര്യം ചെയ്യാൻ നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾ ഇടനിലക്കാരാണ്. ഇത്തരം പ്ലാറ്റ്‌ഫോമുകൾക്ക് ഐടി ആക്‌ട് 2000ന് കീഴിലുള്ള നിയമങ്ങളിൽ നിർദേശിച്ചിരിക്കുന്ന പ്രകാരം സൂക്ഷ്‌മത പാലിക്കേണ്ടതുണ്ടെന്നും ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയമാണ് ഇത്തരത്തിലുള്ള എല്ലാ ഇടനിലക്കാരെയും നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'പൊലീസ്', 'പൊതു ക്രമം' എന്നിവ സംസ്ഥാന വിഷയങ്ങളാണെന്നും ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷണം നടത്തുന്നതിനും വിചാരണ ചെയ്യുന്നതിനും സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളമാണ് പ്രാഥമിക ഉത്തരവാദികളാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഓൺലൈൻ ചൂതാട്ടവും വാതു വയ്പ്പും മൂലം നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇത്തരം കുറ്റകൃത്യങ്ങൾ തടയുവാൻ വേണ്ടി കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും നിയമ നിർവഹണ ഏജൻസികൾ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി ഉചിതമായ നിയമനടപടികൾ സ്വീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details