പൂനെ (മഹാരാഷ്‌ട്ര) :ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയ പൂനെ സ്വദേശിയായ യുവാവിന് നഷ്‌ടമായത് അച്ഛന്‍റെ റിട്ടയർമെന്‍റ് തുകയിൽ നിന്നും 17 ലക്ഷം. പ്ലേബോയ് ലൈസൻസും രജിസ്ട്രേഷനും ഇന്ത്യൻ എസ്കോർട്ട് സർവീസിന്‍റെ ലൈസൻസും നൽകാമെന്ന് ഫേസ്ബുക്കിലൂടെ വ്യാജ വാഗ്‌ദാനം നൽകിയാണ് യുവാവിൽ നിന്നും പണം തട്ടിയത്. ലൈസൻസ് ലഭിച്ചുകഴിഞ്ഞാൽ മണിക്കൂറിൽ 3000 രൂപ വരെ സമ്പാദിക്കാനാകും എന്നും യുവാവിനോട് പറഞ്ഞു.
പ്ലേബോയ് ലൈസൻസ് നൽകാമെന്ന് ഫേസ്ബുക്ക് സന്ദേശം ; യുവാവിന് നഷ്‌ടമായത് അച്ഛന്‍റെ റിട്ടയർമെന്‍റ് തുകയായ 17 ലക്ഷം
പ്ലേബോയ് ലൈസൻസ് ലഭിച്ചുകഴിഞ്ഞാൽ മണിക്കൂറിൽ 3000 രൂപ വരെ സമ്പാദിക്കാനാകും എന്ന് പറഞ്ഞാണ് പണം തട്ടിയത്
പ്ലേബോയ് ലൈസൻസ് നൽകാമെന്ന് ഫേസ്ബുക്ക് സന്ദേശം; യുവാവിന് നഷ്‌ടമായത് അച്ഛന്‍റെ റിട്ടയർമെന്‍റ് തുകയായ 17 ലക്ഷം രൂപ
തുടർന്ന് 17 ലക്ഷം രൂപ ഫോൺ പേ വഴി വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചുനൽകുകയായിരുന്നു. പിന്നീട് ലൈസൻസും പണവും ലഭിക്കാതിരുന്നപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് യുവാവിന് മനസിലായത്. ദത്തവാദി സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ പൂനെയിൽ വർധിച്ചുവരികയാണ്. ഓൺലൈൻ വാഗ്‌ദാനങ്ങള്‍ വിശ്വസിക്കരുതെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.