ദിസ്‌പൂർ: അസമിൽ മൂന്ന് ഒഎൻജിസി ഉദ്യോഗസ്ഥരെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. ലാകുവ ഒഎൻജിസിയിലെ ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റന്‍റുമാരായ മോഹിനി മോഹൻ ഗോഗോയ്, റിതുൽ സൈകിയ, അലകേഷ് സൈകിയ എന്നിവരെയാണ് തോക്കുധാരികളായ സംഘം തട്ടിക്കൊണ്ടുപോയത്.
അസമിൽ ഒഎൻജിസി ഉദ്യോഗസ്ഥരെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി - ഒഎൻജിസി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി
മോഹിനി മോഹൻ ഗോഗോയ്, റിതുൽ സൈകിയ, അലകേഷ് സൈകിയ എന്നിവരെയാണ് തോക്കുധാരികളായ സംഘം തട്ടിക്കൊണ്ടുപോയത്
അസമിൽ ഒഎൻജിസി ഉദ്യോഗസ്ഥരെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി
ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. തട്ടിക്കൊണ്ടു പോയതിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ഒരു തീവ്രവാദ സംഘവും പ്രതികരിച്ചിട്ടില്ല. 2020 ഡിസംബറിൽ അരുണാചൽ പ്രദേശിൽ നിന്ന് രണ്ട് ഉദ്യോഗസ്ഥരെ സമാനമായ രീതിയിൽ ഉൽഫ ഭീകരർ തട്ടിക്കൊണ്ടു പോകുകയും മൂന്ന് മാസത്തിന് ശേഷം മോചിപ്പിക്കുകയും ചെയ്‌തിരുന്നു.