ന്യൂഡല്‍ഹി: ഏഴ് യാത്രക്കാരും രണ്ട് പൈലറ്റുമാരും സഞ്ചരിച്ച ഹെലികോപ്‌ടര്‍ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ഒഎൻജിസി) റിഗിന് സമീപം അറബിക്കടലിൽ അടിയന്തരമായി ഇറക്കി. ഹെലികോപ്‌റ്ററിലുണ്ടായിരുന്ന മുഴുവൻ പേരെയും രക്ഷപെടുത്തിയതായി കോസ്റ്റ്ഗാർഡ് അറിയിച്ചു. നേവിയും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു.
ഒഎന്‍ജിസി ഹെലികോപ്‌ടര്‍ അടിയന്തരമായി അറബിക്കടലില്‍ ഇറക്കി: എല്ലാവരെയും രക്ഷപെടുത്തിയെന്ന് കോസ്റ്റ് ഗാർഡ് - ഒഎൻജിസി ഹെലികോപ്‌ടര്‍
ഏഴ് യാത്രക്കാരും രണ്ട് പൈലറ്റുമാരും സഞ്ചരിച്ച ഹെലികോപ്‌ടറാണ് മുംബൈ ഹൈയിലെ സാഗർ കിരണിലെ ഒഎൻജിസി റിഗിന് സമീപത്ത് അടിയന്തരമായി ഇറക്കിയത്
![ഒഎന്‍ജിസി ഹെലികോപ്‌ടര്‍ അടിയന്തരമായി അറബിക്കടലില്‍ ഇറക്കി: എല്ലാവരെയും രക്ഷപെടുത്തിയെന്ന് കോസ്റ്റ് ഗാർഡ് ONGC chopper makes emergency landing in high-sea; 4 rescued ONGC chopper makes emergency landing helicopter emergency landing ഒഎൻജിസി ഒഎൻജിസി ഹെലികോപ്‌ടര്‍ ഹെലികോപ്‌ടര്‍ ഹെലികോപ്‌ടര്‍ അടിയന്തരമായി അറബിക്കടലില്‍ ഇറക്കി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15678358-thumbnail-3x2-choper.jpg)
ഒഎന്‍ജിസി ഹെലികോപ്‌ടര്‍ അടിയന്തരമായി അറബിക്കടലില്‍ ഇറക്കി: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
മുംബൈ ഹൈയിലെ സാഗർ കിരണിലെ റിഗിന് സമീപത്താണ് ഹെലികോപ്‌ടര്‍ അടിയന്തരമായി ഇറക്കിയത്. അടിയന്തര ലാന്‍ഡിങിന് കാരണമായ സാഹചര്യം വ്യക്തമായിട്ടില്ല. ആറ് ഒഎൻജിസി ഉദ്യോഗസ്ഥരും, കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്ന ഒരു കരാറുകാരനും, പൈലറ്റുമാരുമാണ് ഹെലികോപ്‌ടറില്‍ ഉണ്ടായിരുന്നത്.
Last Updated : Jun 28, 2022, 3:36 PM IST