കലഹണ്ടി: ഒഡിഷയിലെ കലഹണ്ടി ജില്ലയില്‍ വന്യമൃഗങ്ങളുടെ തോലുകളും നഖങ്ങളും കൈവശം വെച്ചതിന് നാലുപേര്‍ അറസ്റ്റില്‍. ഒരു കടുവയുടെയും മൂന്ന് പുള്ളിപ്പുലികളുടെയും തോലുകളാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്. കലഹണ്ടി സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ സാഗദ പ്രദേശത്തുനിന്നാണ് ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടിയത്.
വന്യജീവി ക്രൈം കൺട്രോൾ ബ്യൂറോ(ഡബ്ല്യു.സി.സി.ബി) ഉദ്യോഗസ്ഥരാണ് നാല്‍വര്‍ സംഘത്തെ കസ്റ്റഡിയിലെടുത്തത്. അയൽ സംസ്ഥാനമായ ഛത്തീസ്ഗഡിലെ ഗരിയബന്ദ് ജില്ലയിലെയും ഒഡിഷയിലെ നുവാപാദ, കലഹണ്ടി തുടങ്ങിയ ജില്ലകളിലെയും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്നാണ് ഡബ്ല്യു.സി.സി.ബി സംഘം കുറ്റവാളികളെ പിടികൂടിയത്.