കേരളം

kerala

ETV Bharat / bharat

ഭീകരസംഘടനയുമായി ബന്ധം; പുല്‍വാമയില്‍ ഒരാള്‍ അറസ്റ്റില്‍ - kashmir news

സുരക്ഷാ സേന ഇയാളില്‍ നിന്ന് ഹാന്‍ഡ് ഗ്രനേഡ് പിടിച്ചെടുത്തു.

ഭീകരസംഘടനയുമായി ബന്ധം  പുല്‍വാമയില്‍ ഒരാള്‍ അറസ്റ്റില്‍  One terror associate held by security forces  Pulwama  Pulwama latest news  terror assosiate arrested  kashmir news  kashmir latest news
ഭീകരസംഘടനയുമായി ബന്ധം; പുല്‍വാമയില്‍ ഒരാള്‍ അറസ്റ്റില്‍

By

Published : Mar 1, 2021, 12:54 PM IST

ശ്രീനഗര്‍:കശ്‌മീരിലെ പുല്‍വാമയില്‍ നിന്ന് ഭീകരസംഘടനയുമായി ബന്ധപ്പെട്ട ഒരാളെ അറസ്റ്റ് ചെയ്‌തു. ലോറോ ജഗിര്‍ ട്രാല്‍ ഗ്രാമത്തില്‍ നിന്ന് മുസമില്‍ ഗദീര്‍ ബട്ട് എന്നയാളാണ് പിടിയിലായത്. ജമ്മു കശ്‌മീര്‍ പൊലീസും, 42 രാഷ്‌ട്രീയ റൈഫിള്‍സും, സിആര്‍പിഎഫ് 180 ബറ്റാലിയനും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ജയ്‌ഷെ ഇ മുഹമ്മദ് അനുകൂലിയെന്ന് സംശയിക്കുന്ന ഇയാളില്‍ നിന്ന് ഹാന്‍ഡ് ഗ്രനേഡ് കണ്ടെത്തിയിട്ടുണ്ട്. ലോറോ ജഗിര്‍ ട്രാല്‍ സ്വദേശിയായ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details