ശ്രീനഗര്‍: ഷോപ്പിയാനില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചു. ഷോപ്പിയാനിലെ രാഗ്മ പ്രദേശത്താണ് ആക്രമണം. ആര്‍മിയുടെ 34 ആര്‍ആര്‍സിആര്‍പി ബറ്റാലിയനും കശ്മീര്‍ പൊലീസുമാണ് പ്രത്യാക്രമണത്തിന് നേതൃത്വം നല്‍കുന്നത്.
ഷോപ്പിയാനില്‍ വെടിവെപ്പ്; ഭീകരനെ വധിച്ചു - കശ്മീരില്‍ വെടിവെപ്പ്
ഷോപ്പിയാനിലെ രാഗ്മ പ്രദേശത്താണ് ആക്രമണം നടത്തുന്നത്. ആര്‍മിയുടെ 34 ആര്‍ആര്‍സിആര്‍പി ബറ്റാലിയനും കശ്മീര്‍ പൊലീസുമാണ് പ്രത്യാക്രമണത്തിന് നേതൃത്വം നല്‍കുന്നത്.
ഷോപ്പിയാനില്‍ വെടിവെപ്പ്; ഭീകരനെ വധിച്ചു
പ്രദേശത്ത് ഭീകര സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഇതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. പ്രദേശത്ത് വെടിവെപ്പ് തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കൂടുല്‍ വായനക്ക്: മഴ വീണ്ടും വരുന്നു: ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്, മൂന്ന് ദിവസം ശക്തമാകും