ശ്രീനഗർ :തെക്കൻ കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികൻ കൊല്ലപ്പെട്ടു. കൊക്കർനാഗിലെ വാട്‌നാർ മേഖലയിലുണ്ടായ എറ്റുമുട്ടലിലാണ് നഷീൻ എന്ന സൈനികൻ കൊല്ലപ്പെട്ടത്. സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
കൊക്കർനാഗിൽ ഭീകരരുമായി ഏറ്റുമുട്ടൽ ; സൈനികൻ കൊല്ലപ്പെട്ടു - കശ്‌മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു
കൊല്ലപ്പെട്ടത് നഷീൻ എന്ന സൈനികന്‍, ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
കൊക്കർനാഗിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ഒരു സൈനികൻ കൊല്ലപ്പെട്ടു
പ്രദേശത്തെ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രത്യേക വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ്, സൈന്യം, സിആർപിഎഫ് എന്നിവരുടെ സംയുക്ത സംഘം തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ തീവ്രവാദികൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.