പൂനെ: ലോക്‌സഭ, സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരേസമയം കൈകാര്യം ചെയ്യാൻ കഴിയുമെന്നും എന്നാൽ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് നിയമസഭകളാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവ് കുമാർ (chief election commissioner). പൂനെയിൽ സ്‌പെഷ്യൽ സമ്മറി റിവിഷൻ 2023 പദ്ധതിയടെ (വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി) ദേശീയ ലോഞ്ചിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്‍റ്, സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരേ സമയം നടത്തുന്ന വിഷയം ഇലക്ഷന്‍ കമ്മിഷന്‍റെ പരിധിയിൽ വരുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' തീരുമാനിക്കേണ്ടത് നിയമസഭകള്‍: രാജീവ് കുമാർ
ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തിയാൽ ഭരണപരമായി തെരഞ്ഞെടുപ്പ് കമ്മിഷന് അത് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് സർക്കാരിനെ അറിയിച്ചതായും രാജീവ് കുമാർ പറഞ്ഞു.
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്നത് നിയമനിർമ്മാണ സഭയാണ് തീരുമാനിക്കേണ്ടത്: സിഇസി രാജിവ് കുമാർ
ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുമ്പോൾ തീർച്ചയായും ധാരാളം ഉൾപ്പെടുന്നു. എന്നാൽ ഇത് നിയമനിർമാണ സഭകൾ തീരുമാനിക്കേണ്ട കാര്യമാണ്. എന്നാൽ ഒരേസമയം തെരഞ്ഞെടുപ്പ് നടത്തിയാൽ ഭരണപരമായി തെരഞ്ഞെടുപ്പ് കമ്മിഷന് അത് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.