കേരളം

kerala

ETV Bharat / bharat

One Nation One Election Discussion : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തി നിയമ മന്ത്രാലയ ഉദ്യോഗസ്ഥര്‍ - കേന്ദ്ര നിമയ മന്ത്രാലയം എട്ടംഗ സമിതി

Ram Nath Kovind meeting with Top law ministry officials 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' നടപ്പിലാക്കാനുള്ള സജീവ നീക്കത്തിന്‍റെ ഭാഗമായാണ് മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദുമായി നിയമ മന്ത്രാലയ ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്‌ച നടത്തിയത്

One Nation One Election Discussion  one nation one election ram nath kovind  ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്  രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച ഉദ്യോഗസ്ഥര്‍  മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്
Etv One Nation One Election Discussion

By ETV Bharat Kerala Team

Published : Sep 3, 2023, 5:28 PM IST

Updated : Sep 3, 2023, 9:14 PM IST

ന്യൂഡൽഹി :'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' (One Nation One Election) സംബന്ധിച്ച് ശുപാർശകൾ സമർപ്പിക്കാനുള്ള ഉന്നതതല സമിതിയുടെ അധ്യക്ഷന്‍ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദുമായി (Ram Nath Kovind Former President of India) കൂടിക്കാഴ്‌ച നടത്തി കേന്ദ്ര നിയമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍. കേന്ദ്ര നിയമ മന്ത്രാലയം എട്ടംഗ സമിതിയെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സമിതിക്ക് മുന്‍പാകെയുള്ള അജണ്ട സംബന്ധിച്ച് വ്യക്തത വരുത്താനാണ് ഇന്ന് ഉച്ചതിരിഞ്ഞ് നിയമ സെക്രട്ടറി നിതൻ ചന്ദ്ര, ലെജിസ്ലേറ്റീവ് സെക്രട്ടറി റീത്ത വസിഷ്‌ഠ തുടങ്ങിയവര്‍ സന്ദർശിച്ചത് (One Nation One Election Discussion).

ഉന്നതതല സമിതിയുടെ സെക്രട്ടറിയാണ് നിതൻ ചന്ദ്ര. തെരഞ്ഞെടുപ്പ് കാര്യ, ജനപ്രാതിനിധ്യ നിയമ, അനുബന്ധ ചട്ടങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന വകുപ്പിന്‍റെ ചുമതല കൂടിയുണ്ട് വസിഷ്‌ഠയ്‌ക്ക്.

'സംസ്ഥാനങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം':ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം രാജ്യത്തിനും സംസ്ഥാനങ്ങൾക്കും നേരെയുള്ള കടന്നുകയറ്റമെന്ന് വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് രംഗത്തെത്തിയിരുന്നു. രാജ്യത്ത് ഒരു തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിന്‍റെ ഭാഗമായി മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തിൽ കേന്ദ്രം ഉന്നതതല സമിതി രൂപീകരിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി തന്‍റെ വിമര്‍ശനം ഉന്നയിച്ചത്.

READ MORE |Rahul Gandhi On One Nation One Election : 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' രാജ്യത്തിനും സംസ്ഥാനങ്ങൾക്കും മേലുള്ള കടന്നുകയറ്റം : രാഹുല്‍

'ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്. ഒരു രാഷ്‌ട്രം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം രാജ്യത്തിന്‍റേയും അതിന്‍റെ എല്ലാ സംസ്ഥാനങ്ങളുടെയും മേലുള്ള കടന്നുകയറ്റമാണ്' - രാഹുല്‍ എക്‌സില്‍ കുറിച്ചു. മുൻ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ അധ്യക്ഷനാവുന്ന സമിതിയിൽ ആഭ്യന്തര മന്ത്രി അമിത്‌ ഷാ, കോൺഗ്രസ്‌ ലോക്‌സഭാകക്ഷി നേതാവ്‌ അധീർ രഞ്ജൻ ചൗധരി, രാജ്യസഭ മുൻ പ്രതിപക്ഷ നേതാവും മുന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ ഗുലാംനബി ആസാദ്, ധനകാര്യ കമ്മിഷൻ മുൻ ചെയർമാൻ എൻകെ സിങ്‌, ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ സുബാഷ് കശ്യപ്, തുടങ്ങിയവരാണ് അംഗങ്ങൾ.

വിയോജിപ്പുമായി അധീർ രഞ്ജൻ:ഈ സമിതി സംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം ഇന്നലെയാണ് പുറപ്പെടുവിച്ചത്. ഇതോടെ, സമിതിയില്‍ അംഗമാകാനില്ലെന്ന്‌ അറിയിച്ച്‌ അധീർ രഞ്ജൻ ചൗധരി രംഗത്തെത്തി. അദ്ദേഹം ഇതുസംബന്ധിച്ച് അമിത്‌ ഷായ്‌ക്ക്‌ കത്തെഴുതുകയും ചെയ്‌തു. അതേസമയം, ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് ഉന്നതതല സമിതിയിൽ രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറിയും എഐസിസി പ്രവര്‍ത്തക സമിതി അംഗവും കൂടിയായ കെസി വേണുഗോപാൽ രംഗത്തെത്തിയിരുന്നു. താഴേത്തട്ടിൽ നിന്നും പാർട്ടിയുടെ ഉന്നത തലത്തിൽ എത്തിയ നേതാവാണ് ഖാർഗെ. അദ്ദേഹത്തിന്‍റെ അയോഗ്യത എന്താണെന്ന് വേണുഗോപാല്‍ കേന്ദ്രത്തോട് ചോദിച്ചു.

Last Updated : Sep 3, 2023, 9:14 PM IST

ABOUT THE AUTHOR

...view details