കേരളം

kerala

ETV Bharat / bharat

ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍; ഒരു തീവ്രവാദിയെക്കൂടി വധിച്ചു - ബന്ദിപ്പോരയിലെ ഏറ്റുമുട്ടല്‍

ജൂലൈ 24ന് പുലർച്ചെ ആരംഭിച്ച വെടിവെപ്പിൽ നേരത്തെ രണ്ട് തീവ്രവാദികൾ കൊല്ലപ്പെടുകയും ഒരു ജവാന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

One more terrorist killed in encounter with security forces in Bandipora  One more terrorist killed in jammu kashmir  ബന്ദിപ്പോരയിലെ ഏറ്റുമുട്ടല്‍  വടക്കൻ കശ്‌മീരിലെ ബന്ദിപ്പോര
ബന്ദിപ്പോരയിലെ ഏറ്റുമുട്ടല്‍; സൈന്യം ഒരു തീവ്രവാദിയെക്കൂടി വധിച്ചു

By

Published : Jul 24, 2021, 9:38 PM IST

ശ്രീനഗർ: വടക്കൻ കശ്‌മീരിലെ ബന്ദിപ്പോരയിൽ നടക്കുന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൂടി കൊല്ലപ്പെട്ടു. സുംബ്ലർ വനങ്ങളിലെ ഷോക്ബാബ പ്രദേശത്താണ് സൈനികരും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടല്‍ നടന്നത്. ജൂലൈ 24ന് ആരംഭിച്ച വെടിവെപ്പിൽ നേരത്തെ രണ്ട് തീവ്രവാദികൾ കൊല്ലപ്പെടുകയും ഒരു ജവാന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മറ്റ് ആശങ്കകളില്ലെന്നും കശ്മീർ സോൺ ഐജി വിജയ് കുമാർ അറിയിച്ചിരുന്നു. തീവ്രവാദികളുടെ സാന്നിധ്യം നാട്ടുകാര്‍ അറിയിച്ചതിനെ തുടർന്നാണ് മേഖലയില്‍ സൈന്യം തെരച്ചില്‍ ആരംഭിച്ചത്. ജൂലൈ 24ന് പുലർച്ചെയാണ് സേനയ്‌ക്ക് നേരെ വെടിവെപ്പുണ്ടായത്. തുടർന്ന് സൈന്യവും തിരിച്ചടിക്കുന്നത് തുടരുകയാണ്.

Also read: ബന്ദിപ്പോരയിൽ ഏറ്റുമുട്ടല്‍; രണ്ട് തീവ്രാദികള്‍ കൊല്ലപ്പെട്ടു, ഒരു ജവാന് പരിക്ക്

ABOUT THE AUTHOR

...view details