പുതുച്ചേരി: പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വീണ്ടും തിരിച്ചടി. രാജ്‌ഭവൻ എംഎല്‍എ ലക്ഷ്‌മി നാരായണൻ കൂടി രാജിവച്ചതോടെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ അംഗബലം 13 ആയി. പ്രതിപക്ഷത്തിന് 14 അംഗങ്ങളുടെ പിന്തുണയുണ്ട്. നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് എംഎല്‍എയുടെ രാജി.
പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍; ഒരു എംഎല്‍എ കൂടി രാജിവച്ചു - പുതുച്ചേരി സര്‍ക്കാര്‍
കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ അംഗബലം 13 ആയി. നാളെയാണ് വിശ്വാസവോട്ടെടുപ്പ്

വീണ്ടും രാജി; പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്കാണ്. അഞ്ച് പേരാണ് അടുത്തിടെ എംഎല്‍എ സ്ഥാനം രാജിവച്ചത്. നാലാമത്തെ എംഎല്‍എയും രാജിവച്ചതിന് പിന്നാലെ ലഫ്റ്റനന്‍റ് ഗവര്‍ണറായിരുന്ന കിരണ്‍ ബേദിയെ മാറ്റിയിരുന്നു. തുടര്‍ന്ന് തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ചുമതലയേറ്റെടുത്തു. സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് തമിഴിസൈ വിശ്വാസവോട്ടെടുപ്പിന് ഉത്തരവിട്ടത്.