കേരളം

kerala

ETV Bharat / bharat

കശ്മീരില്‍ വീണ്ടും വെടിവെപ്പ്; ഒരു ഭീകരനെ കൂടി വധിച്ചു - Srinagar

ഹബ്ബ കാദല്‍ സ്വദേശിയായ തന്‍സീലാണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ സോണ്‍ ജനറല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിജയ് കുമാര്‍ പറഞ്ഞു. കന്യാര്‍ പ്രദേശത്ത് വച്ച് പൊലീസ് ഉദ്യോഗസ്ഥനായ അര്‍ഷിദ് മിറിനെ വെടിവച്ച് കൊന്നത് തന്‍സീറായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

http://10.10.50.70:6060/reg-lowres/15-October-2021/whatsapp-video-2021-10-15-at-73423-pm_1510newsroom_1634307939_551.mp4
കശ്മീരില്‍ വീണ്ടും വെടിവെപ്പ്; ഒരു ഭീകരനെ കൂടി വധിച്ചു

By

Published : Oct 15, 2021, 8:27 PM IST

ശ്രീനഗര്‍: കശ്മീരില്‍ സൈന്യം ഒരു ഭീകരനെ കൂടി വധിച്ചു. കശ്മീര്‍ പൊലീസിലെ പ്രോബേഷണറി സബ് ഇന്‍സ്‌പെക്ടറായിരുന്ന അര്‍ഷിദ് മിര്‍സിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഭീകരനെയാണ് കൊലപ്പെടുത്തിയത്. ശ്രീനഗറിലെ ബെമിന പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍.

ഹബ്ബ കാദല്‍ സ്വദേശിയായ തന്‍സീലാണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ സോണ്‍ ജനറല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിജയ് കുമാര്‍ പറഞ്ഞു. കന്യാര്‍ പ്രദേശത്ത് വച്ച് അര്‍ഷിദ് മിറിനെ വെടിവച്ച് കൊന്നത് തന്‍സീറായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നവരെ വെറുതെ വിടില്ല: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ABOUT THE AUTHOR

...view details