ഹൈദരാബാദ് : പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഭദ്രാദ്രി-കോതഗുഡെം ജില്ലയിലാണ് സംഭവം. കുർണാപള്ളി ബോധനല്ലി പ്രദേശത്ത് സ്‌പെഷ്യൽ പൊലീസ് പാർട്ടി നടക്കുന്നതിനിടെ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നുവെന്ന് ജില്ല പൊലീസ് സൂപ്രണ്ട് സുനിൽ ദത്ത് അറിയിച്ചു.
പൊലീസുമായി ഏറ്റുമുട്ടൽ ; മാവോയിസ്റ്റ് കൊല്ലപ്പെട്ടു - maoist police attack
പൊലീസ് - മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ തെലങ്കാനയിലെ ഭദ്രാദ്രി-കോതഗുഡെം ജില്ലയില്‍
പൊലീസ് - മാവോയിസ്റ്റ് ഏറ്റുമുട്ടൽ; മാവോയിസ്റ്റ് കൊല്ലപ്പെട്ടു
ALSO READ: 'മാനസയുടേത് ഉത്തരേന്ത്യന്‍ സ്റ്റൈല്‍ കൊലപാതകം';തോക്ക് ബിഹാറില്‍ നിന്നെന്നും എം വി ഗോവിന്ദൻ
പൊലീസ് ഉദ്യോഗസ്ഥരിൽ ആർക്കും പരിക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട മാവോയിസ്റ്റിൽ നിന്ന് 303 റൈഫിൾ കണ്ടെടുത്തെന്നും വിശദമായ അന്വേഷണവും തിരച്ചിലും പുരോഗമിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.