ലഖ്‌നൗ:ഉത്തർപ്രദേശിലെ കാൺപൂരിൽ പങ്കി ഓക്‌സിജൻ പ്ലാന്‍റിൽ റീഫില്ലിംഗ് സമയത്ത് സിലിണ്ടർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ദാദ നഗർ വ്യവസായ മേഖലയിലാണ് ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഉടൻ തന്നെ സംഭവ സ്ഥലത്തേക്ക് പൊലീസ് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കാൻപൂരിൽ ഓക്‌സിജൻ പ്ലാന്‍റിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു - കാൻപൂർ ഓക്‌സിജൻ പ്ലാന്‍റ് സ്ഫോടനം
ഓക്‌സിജൻ സിലിണ്ടർ റീഫില്ലിംഗിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ്
![കാൻപൂരിൽ ഓക്‌സിജൻ പ്ലാന്‍റിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു blast at oxygen plant Kanpur oxygen cylinder blast Kanpur oxygen plant blast ഓക്‌സിജൻ പ്ലാന്‍റിൽ സ്ഫോടനം കാൻപൂർ ഓക്‌സിജൻ പ്ലാന്‍റ് സ്ഫോടനം ഓക്‌സിജൻ സിലിണ്ടർ സ്ഫോടനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11587980-134-11587980-1619752663356.jpg)
കാൻപൂരിൽ ഓക്‌സിജൻ പ്ലാന്‍റിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു
ഓക്‌സിജൻ സിലിണ്ടർ റീഫില്ലിംഗിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഓക്‌സിജൻ പ്ലാന്‍റ് തൊഴിലാളിയായ ഇമ്രാദ് അലിയാണ് മരിച്ചത്. പരിക്കേറ്റ ലാല ലജ്‌പത് റായ് ആശുപത്രിയിൽ ചികിത്സയിലാണെന്നും പരിക്കേറ്റ മറ്റൊരാളെ ചികിത്സയ്ക്ക് ശേഷം ഡിസ്‌ചാർജ് ചെയ്‌തതായും പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.