യുപിയില്‍ 120 കിലോ കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍ - up crime news
ട്രക്കില്‍ കടത്തുകയായിരുന്ന 20 ലക്ഷം വിലമതിക്കുന്ന കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 120 കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. വിപണിയില്‍ 20 ലക്ഷം വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഗ്രെയ്‌റ്റര്‍ നോയിഡയില്‍ പൊലീസ് നടത്തിയ പരിശോധനക്കിടെ ഡല്‍ഹി സ്വദേശി സഞ്ജയ് ആണ് പിടിയിലായത്. കഞ്ചാവുമായെത്തിയ ട്രക്ക് പൊലീസ് പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ചതിനനുസരിച്ച് പൊലീസ് റോഡില്‍ പരിശോധന നടത്തുന്നതിനിടെയാണ് ട്രക്ക് പിടിച്ചെടുത്തതെന്ന് സെന്‍ട്രല്‍ നോയിഡ ഡിസിപി ഹരിഷ് ചന്ദര്‍ വ്യക്തമാക്കി. എന്‍ഡിപിഎസ് ആക്‌ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.