മുംബൈ (മഹാരാഷ്‌ട്ര) :ബിസ്‌ക്കറ്റ്, കേക്ക് പാക്കറ്റുകളിലാക്കി പാമ്പുകളെ കടത്തിയ ആള്‍ കസ്റ്റംസ് പിടിയില്‍ (smuggling snakes in biscuit cake packets). ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് ബോങ്കോക്കില്‍ നിന്നെത്തിയ ആള്‍ പിടിക്കപ്പെട്ടത് (One held for smuggling snakes in biscuit cake packets at Mumbai airport). ഇയാളുടെ പക്കല്‍ നിന്ന് ഒമ്പത് പെരുമ്പാമ്പുകള്‍ അടക്കം 11 പാമ്പുകളെ പിടികൂടിയതായി ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഡിസംബര്‍ 20നാണ് ഇയാള്‍ ബാങ്കോക്കില്‍ നിന്ന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇയാളുടെ ലഗേജ് പരിശോധിച്ചപ്പോള്‍ കേക്കിന്‍റെയും ബിസ്‌ക്കറ്റിന്‍റെയും പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയില്‍ പാമ്പുകളെ കണ്ടെത്തി. പാമ്പുകളുടെ കൂട്ടത്തില്‍ ഒമ്പത് പെരുമ്പാമ്പുകളും ഉണ്ടായിരുന്നു.