ഒഡിഷയിൽ 320 ഗ്രാം ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ - ഒഡിഷ
ഖോർദ സ്വദേശി അഖയ ബലിയാർ സിങ് ആണ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിൻ്റെ പിടിയിലായത്
ഒഡിഷയിൽ 320 ഗ്രാം ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ
ഭുവനേശ്വർ: ഒഡിഷയിൽ 320 ഗ്രാം ബ്രൗൺ ഷുഗറുമായി ഒരാൾ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിൻ്റെ പിടിയിൽ. ഖോർദ സ്വദേശി അഖയ ബലിയാർ സിങ് ആണ് പിടിയിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 2020 ൽ സംസ്ഥാനത്ത് 26 കേസുകളിലായി 23.5 കിലോ ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.