കേരളം

kerala

ETV Bharat / bharat

മുസാഫര്‍പുരില്‍ ഒരു കുട്ടിക്ക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു - bihar

ശ്രീകൃഷ്‌ണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന കുട്ടിക്കാണ് അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ 77 കുട്ടികള്‍ക്കാണ് ഇതേ അസുഖം ബാധിച്ചത്.

By

Published : Feb 19, 2021, 4:54 PM IST

പട്‌ന: ബിഹാറിലെ മുസാഫര്‍പുരില്‍ ഒരു കുട്ടിക്ക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ശ്രീകൃഷ്‌ണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന കുട്ടിക്കാണ് അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം സ്ഥിരീകരിച്ചത്. മരുന്നുകളടക്കം ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ആശുപത്രി അറിയിച്ചു. ഫെബ്രുവരി 24ന് ബന്ധപ്പെട്ട അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും ആശുപത്രി സുപ്രണ്ട് ഡോ ബി എസ് ജ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ 77 കുട്ടികളെയാണ് ഇതേ രോഗവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈറസ് വഴി പടരുന്ന മസ്‌തിഷ്‌ക ജ്വരത്തിന് ശക്തമായ പനിയും ചര്‍ദിയുമാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം ഗുരുതരമാവുമ്പോള്‍ തലച്ചോറിനെയും ഹൃദയത്തെയും കിഡ്‌നിയെയും ബാധിക്കുന്നു.

ABOUT THE AUTHOR

...view details