മലപ്പുറം:കുറ്റിപ്പുറത്ത് വാഹനാപകടത്തിൽ മല്ലൂർ കടവ് സ്വദേശി മരിച്ചു. മിഹ്റാജ് നഗറിൽ താമസിക്കുന്ന പയ്യൂർ വളപ്പിൽ അഷ്റഫ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. വളാഞ്ചേരി കുറ്റിപ്പുറം റോഡിൽ പള്ളിപ്പടി പെട്രോൾ പമ്പിന് മുന്നിലാണ് അപകടമുണ്ടായത്. അഷ്റഫ് സഞ്ചരിച്ച സ്കൂട്ടർ തൊട്ടു മുന്നിലുണ്ടായിരുന്ന പിക്കപ്പ് ലോറിയുടെ പിറകിലിടിക്കുകയായിരുന്നു.
മലപ്പുറത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു - One died in accident
സ്‌കൂട്ടർ പിക്കപ്പ് ലോറിയുടെ പിറകിൽ ഇടിച്ചാണ് അപകടമുണ്ടായത്.
മലപ്പുറത്ത് വാഹനാപകടത്തിൽ ഒരു മരണം