പശ്ചിമ ബംഗാളില്‍ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു - പശ്ചിമ ബംഗാള്‍
ബിഎ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ അനുരാഗ് സൗ ആണ് മരിച്ചത്.
പശ്ചിമ ബംഗാളില്‍ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
ധാക്ക:പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ പതിനെട്ടു വയസുകാരന്‍ മരിച്ചു. ഗുപ്തര്‍ബഗന്‍ പ്രദേശത്തെ മോതിഭബന്‍ സ്കൂളിന് സമീപമാണ് സ്ഫോടനം നടന്നത്. ബിഎ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ അനുരാഗ് സൗ ആണ് മരിച്ചത്. സ്ഫോടനത്തില്‍ ഗുരുതരായി പരിക്കേറ്റ അനുരാഗിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.