മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളിൽ ഒരുദിവസത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും - ഭോപ്പാർ
ഇൻഡോർ, ഭോപ്പാല്‍, ജബൽപ്പൂർ എന്നിവിടങ്ങളിലാണ് ലോക്ക്ഡൗണ്‍ ഏർപ്പെടുത്തുക
![മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളിൽ ഒരുദിവസത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും One-day lockdown to be imposed on March 21 in Indore Bhopal Jabalpur ലോക്ക്ഡൗണ്‍ മധ്യപ്രദേശ് ഇൻഡോർ ഭോപ്പാർ indore](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11081261-22-11081261-1616204899440.jpg)
ഭോപ്പാൽ: കൊവിഡ് കേസുകൾ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിൽ മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളിൽ സർക്കാർ നാളെ ഏകദിന ലോക്ക്ഡൗണ്‍ ഏർപ്പെടുത്തും. ഇൻഡോർ, ഭോപ്പാല്‍, ജബൽപ്പൂർ എന്നിവിടങ്ങളിലാണ് ലോക്ക്ഡൗണ്‍ ഏർപ്പെടുത്തുക. മാർച്ച് 31 വരെ ഈ നഗരങ്ങളിൽ സ്‌കൂളുകളും കോളജുകളും തുറക്കില്ല. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മധ്യപ്രദേശിൽ 1,140 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. നിലവിൽ 6,609 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്.