ശ്രീനഗര്‍: ജമ്മുകശ്‌മിര്‍ അനന്ത്നാഗ് ജില്ലയിലെ മെഹമൂദാബാദില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും നിറച്ച കാർ പോലീസ് പിടികൂടുമെന്ന് സംശയിച്ച് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ക്കായി തെരച്ചില്‍ തുടരുന്നു. ഏപ്രില്‍ 11 ന് രാത്രി മേഖലയില്‍ നടന്ന പൊലിസ് പട്രോളിംഗിനിടെയാണ് സംഭവം. പൊലിസ് സംഘത്തെ കണ്ടതും ഡ്രൈവര്‍ വാഹനം നിര്‍ത്തിയതോടെ സംശയം തോന്നിയ പൊലിസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു.
ആയുധം, സ്‌ഫോടക വസ്തു കടത്ത്; ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതം - സ്‌ഫോടക വസ്തു
പൊലിസ് നടത്തി പരിശോധനയില്‍ ചുവന്ന നിറത്തിലുള്ള ഒരു ബാഗും,തോക്കുകളും, ബോംബുകളും, െവടി മരുന്നുകളും വാഹനത്തില്‍ നിന്നും കണ്ടെടുത്തു
ആയുധം, സ്‌ഫോടക വസ്തു കടത്ത്
ഇതോടെ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലിസ് നടത്തി പരിശോധനയില്‍ ചുവന്ന നിറത്തിലുള്ള ഒരു ബാഗും തോക്കുകളും ബോംബുകളും വെടി മരുന്നുകളും കണ്ടെടുത്തു. വാഹനത്തിന്‍റെ ഉടമയെ പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
also read:കശ്മീരില്‍ കടത്താൻ ശ്രമിച്ച ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു
Last Updated : Apr 12, 2022, 12:54 PM IST